ആർ.എസ്.എസുമായുള്ള ചർച്ചയിൽ ദുരൂഹത, ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പ് പുറത്തായി; എ പി സമസ്ത
ആർ എസ് എസ് – ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച്ചയിൽ പ്രതികരണവുമായി എ പി സമസ്തയും രംഗത്ത്. ജമാഅത്ത് ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനമാണ് എ പി സമസ്ത ഉന്നയിക്കുന്നത്. ചർച്ചയിൽ വലിയ ദുരൂഹതയുണ്ട്. ചർച്ചയിലൂടെ ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പാണ് പുറത്തായത്. രാജ്യത്ത് ഭീകരതയും മുസ്‌ലിം വിദ്വേഷവും ജനിപ്പിച്ച്, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ആശയങ്ങളുമായി മുന്നോട്ടുപോകുന്നവരാണ് ആർ എസ് എസ്. മുസ്‌ലിങ്ങളെ ബാധിക്കുന്ന ഏതു തരം പ്രശ്നങ്ങളാണ് ചർച്ചചെയ്തതെന്നത് ജമാഅത്തെ ഇസ്ലാമി വെളിവാക്കണമെന്നും കാന്തപുരം സുന്നി വിഭാഗം ആവശ്യപ്പെട്ടു.
Read Also: അദാനിയുടെ തട്ടിപ്പുകളെ കുറിച്ച് അന്വേഷണമില്ല, റെയ്‌ഡില്ല, എത്ര വിലകുറഞ്ഞ പകവീട്ടലാണിത്; എ എ റഹീം
ജമാഅത്തെ ഇസ്ലാമി – ആർഎസ്എസ് ചർച്ച അപകടകരമെന്ന് എ എ റഹീം എം.പിയും പ്രതികരിച്ചു. രണ്ടു വർഗീയ ശക്തികളുടെ ഗൂഢാമായ ചർച്ചയിൽ രാജ്യത്തിന് ആശങ്കയുണ്ട്. ഇരുകൂട്ടരും ഒന്നിച്ചിരുന്നത് അപകടകാരമായ സൂചനയാണ്. രണ്ടുപേരും ഒരേ നാണയത്തിൻറെ രണ്ട് വശങ്ങളാണെന്ന് തെളിഞ്ഞു. ആശയ സംവാദത്തിലൂടെ ആർ എസ് എസിനെ തിരുത്താമെന്നത് ജമാഅത്ത് ഇസ്ലാമിയുടെ വ്യാമോഹം. കൂടിക്കാഴ്ച്ചയെക്കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണം നൽകാൻ പോലും അവർക്ക് ആകുന്നില്ല. ഇന്ത്യൻ മതനിരപേക്ഷതക്ക് ഭീഷണി ഉയർത്തുന്ന കൂടിക്കാഴ്ച്ചയാണെന്നും എ എ റഹീം പറഞ്ഞു.
ആർഎസ്‍എസുമായി ചർച്ച നടത്തിയ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും ഇന്നലെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. സംഘപരിവാറുമായി ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നതാണ്. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്ന് ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം. ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം വിചിത്രമാണ്. ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത് എന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
Story Highlights: AP Samastha criticizes RSS-Jamaat-e-Islami meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here