Advertisement

ആരെയും മൈന്‍ഡ് ചെയ്യാതെ കൊളോമറിന് ഇനി തുണിയുടുക്കാതെ തെരുവുകളിലൂടെ നടക്കാം; പിഴ ഒഴിവാക്കി കോടതി

February 18, 2023
3 minutes Read
Spanish high court backs man's right to walk naked in the street

,സ്പാനിഷ് ഹൈക്കോടതിയിലേക്ക് നടന്നുവരുന്ന ആ ഉറച്ച കാലുകളിലേക്ക് നോക്കുന്നവര്‍ക്ക് ഒരു അസ്വാഭാവികതയും തോന്നില്ല. കിടിലന്‍ ഷൂവുണ്ട്, സോക്‌സുണ്ട്, ലേസ് കെട്ടിയിട്ടുണ്ട്. പക്ഷേ മൊത്തത്തില്‍ നോക്കുമ്പോഴാണ് കുഴപ്പം. ഷൂവല്ലാതെ ശരീരത്തില്‍ നൂല്‍ബന്ധമില്ലാതെയാണ് കോടതിയിലേക്ക് ആ സുമുഖനായ ചെറുപ്പക്കാരന്റെ കടന്നുവരവ്. ഇത് കോടതിയാണ് എന്തെങ്കിലും ഉടുപ്പെടുത്തിട്ടിട്ട് വാ എന്ന് എന്ന് പറയുന്നവരോട് എനിക്ക് നഗ്നനതയെക്കുറിച്ചാണ് കോടതിയില്‍ പറയാനുള്ളത്. തുടര്‍ന്നും ബഹിഷ്‌കരണം നടത്താന്‍ കോടതിയിലായാലും ഒരു മടിയുമില്ല എന്ന ലൈനിലാണ് ചെറുപ്പക്കാരന്റെ മറുപടി. ഒടുവില്‍ ഒരുവിധത്തില്‍ അല്‍പം വസ്ത്രമെടുത്ത് ഉടുപ്പിച്ച് നീതിപീഠത്തിന് മുന്നിലെത്തിച്ച ആ ചെറുപ്പക്കാരന് കോടതിയോട് ഒരു കാര്യമേ ബോധിപ്പിക്കാനുണ്ടായിരുന്നുള്ളൂ. എനിക്ക് നഗ്നത ആരേയും പ്രദര്‍ശിപ്പിക്കുകയൊന്നും വേണ്ട, പക്ഷേ നഗ്നനായി നടക്കണം. (Spanish high court backs man’s right to walk naked in the street)

നഗ്നനായി നടക്കാനുള്ള അവകാശത്തിനായി അലെന്‍ജാന്‍ഡ്രോ കൊളോമര്‍ എന്ന 29 വയസുകാരനാണ് സ്പാനിഷ് ഹൈക്കോടതിയെ സമര്‍പ്പിച്ചത്. തെരുവിലൂടെ നഗ്നനായി നടന്നതിന് കീഴ്‌ക്കോടതി ശരിവച്ച പിഴശിക്ഷയെ ചോദ്യം ചെയ്ത് കൊണ്ട് തനിക്കെതിരായ നിയമ നടപടികള്‍ അസംബന്ധമാണെന്ന് വാദിക്കാനാണ് അദ്ദേഹം കോടതിയിലെത്തിയത്. അലെന്‍ജാന്‍ഡ്രോ കൊളോമറിന്റെ വാദങ്ങള്‍ എല്ലാം തികച്ചും ന്യായമാണെന്ന് കണ്ടെത്തിയ കോടതി പിഴ ശിക്ഷയില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിവിട്ടു.

Read Also: നെരൂദയെ കൊന്നത് പോഷഹാകാര കുറവല്ല, വീര്യമുള്ള വിഷമെന്ന് ഫൊറന്‍സിക് കണ്ടെത്തല്‍

ശൂ,ശൂ എന്ന് വിളിച്ച് ആരെയെങ്കിലും കൊണ്ട് തന്നെ നോക്കിപ്പിക്കാനോ, ആരുടെയെങ്കിലും മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കാനോ ഉദ്ദേശിക്കാതെ, ചുറ്റുമുള്ളവരെ തീരെ മൈന്‍ഡ് ചെയ്യാതെ സ്വന്തം കാര്യം നോക്കി തുണിയുടുക്കാതെ നടന്നുപോകുന്ന എനിക്കെന്തിനാണ് പിഴ എന്നാണ് കോടതിയോട് കൊളോമര്‍ ചോദിക്കുന്നത്. പ്രദര്‍ശിപ്പിക്കേണ്ട ഉദ്ദേശം തനിക്കില്ലെങ്കില്‍ അത് നഗ്നതാ പ്രദര്‍ശനം ആകില്ലല്ലോ. കൊളോമര്‍ വസ്ത്രം ഉപേക്ഷിക്കാന്‍ ചൂട് മുതല്‍ കംഫര്‍ട്ട് വരെയുള്ള നിരവധി കാരണങ്ങളുണ്ട്. അലെന്‍ജാന്‍ഡ്രോ കൊളോമര്‍ വസ്ത്രം ഉപേക്ഷിച്ചതിന് ലൈംഗികമായ യാതൊരു അര്‍ത്ഥവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. നഗ്നതാ പ്രദര്‍ശനത്തിനായി ചുമത്തിയ പിഴയില്‍ നിന്ന് അലെന്‍ജാന്‍ഡ്രോ കൊളോമറിനെ മുക്തനാക്കി.

1988 മുതലാണ് പൊതുസ്ഥലങ്ങളില്‍ നഗ്നരായി നടക്കുന്നത് സ്‌പെയിനില്‍ നിയമവിധേയമാക്കിയത്. 2020 മുതലാണ് അലെന്‍ജാന്‍ഡ്രോ നഗ്നനായി പുറത്തിറങ്ങി നടക്കാന്‍ തുടങ്ങിയത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വരെ തന്നെ തുണിയുടുപ്പിക്കാന്‍ ശ്രമങ്ങള്‍ ആദ്യമൊക്കെ ഉണ്ടായെങ്കിലും ഇപ്പോ തന്നെ കണ്ട് കണ്ട് ആളുകള്‍ ഇത് നോര്‍മലായി കരുതുകയാണെന്നും ഇപ്പോള്‍ നിരവധി പേര്‍ പിന്തുണയ്ക്കുന്നുണ്ടെന്നും കൊളോമര്‍ പറഞ്ഞു.

Story Highlights: Spanish high court backs man’s right to walk naked in the street

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top