സൗദിയില്‍ ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയെന്ന് മുന്നറിയിപ്പ്

സൗദിയില്‍ ഇലക്‌ട്രോണിക് ഡോകുമെന്റുകള്‍ വ്യാജമായി നിര്‍മിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവു ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. തടവ് ശിക്ഷക്കു പുറമെ 10 ലക്ഷം റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. (Those who forge electronic documents in Saudi will be severely punished)
സൗദിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ഇഡോകുമെന്റായി അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് കൃത്രിമമായി നിര്‍മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പബഌക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. തടവും പിഴയും ശിക്ഷക്ക് പുറമെ ഇരേഖകള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടുകെട്ടുമെന്നും പബഌക് പ്രോസിക്യൂഷന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
രേഖകള്‍ വ്യാജമായി സാക്ഷ്യപ്പെടുത്തുന്നതും ഒപ്പു വെക്കുന്നതും കുറ്റകൃത്യമാണ്. ഇത്തരം രേഖകള്‍ കൈവശം സൂക്ഷിക്കുന്നതും വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ഇലക്‌ട്രോണിക് ഡോകുമെന്റുകളുടെ ക്രയവിക്രയം വര്‍ധിച്ച സാഹചര്യത്തിലാണ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങളും ശിക്ഷകളും നടപ്പിലാക്കുന്നതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
Story Highlights: Those who forge electronic documents in Saudi will be severely punished
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here