ഉച്ചയ്ക്ക് കഴിയ്ക്കാന്‍ ചോലെ ബട്ടൂരയാണെന്ന് അറിഞ്ഞപ്പോള്‍ മനസ് നിറഞ്ഞ് സന്തോഷിച്ച് കൊഹ്ലി; ക്യൂട്ട് വിഡിയോയെന്ന് ആരാധകര്‍

ഹോട്ടലില്‍ നമ്മള്‍ വിശന്ന് ഭക്ഷണത്തിനായി കാത്തിരിന്ന് ഒടുവില്‍ ആവിപറക്കുന്ന ഭക്ഷണവുമായി ഹോട്ടല്‍ ജീവനക്കാരന്‍ വരുന്ന രംഗമാണ് ജീവിതത്തിലെ ഏറ്റവും ആനന്ദം തരുന്ന രംഗങ്ങളിലൊന്ന് എന്ന് സോഷ്യല്‍ മീഡിയയിലെ ഫുഡ് ലവേഴ്‌സ് പറയും. ഇഷ്ടമുള്ള ഭക്ഷണത്തിന് മുന്നില്‍ എത്ര വലിയ സെലിബ്രിറ്റികളും ദുര്‍ബലരാണെന്നും സോഷ്യല്‍ മീഡിയ ഫുഡ് പോസ്റ്റുകള്‍ പറയുന്നു. തനിക്ക് പ്രീയപ്പെട്ട ഭക്ഷണത്തെ അത്യാഹ്ലാദത്തോടെ വരവേല്‍ക്കുന്ന വിരാട് കൊഹ്ലിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. (Virat Kohli and His Love for Chole Bhature viral video)
ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഉച്ചഭക്ഷണത്തിന്റെ സമയത്ത് ജീവനക്കാര്‍ കൊഹ്ലിയ്ക്ക് ഭക്ഷണം നല്‍കുന്ന ക്യൂട്ട് മൊമന്റാണ് ക്യാമറയില്‍ പതിഞ്ഞത്. തനിക്ക് കഴിയ്ക്കാനായി കൊണ്ടുവന്നിരിക്കുന്നത് തന്റെ പ്രീയപ്പെട്ട ചോലെ ബട്ടൂരയാണെന്ന് അറിയുമ്പോള്‍ കൊഹ്ലി വല്ലാതെ സന്തോഷിക്കുന്നതായാണ് വിഡിയോയിലുള്ളത്.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
കൊഹ്ലിയുടെ സ്വദേശമായ ഡല്‍ഹിയില്‍ നിന്നുള്ള പ്രശസ്തമായ ഭക്ഷണമാണ് ചോലെ ബട്ടൂരെ. അടുത്തിടെ കൊഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയും ചൊലെ ബട്ടൂരെയുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. തനിക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളുടെ വിഡിയോകള്‍ വിരാട് പലപ്പോഴും കണ്ടുകൊണ്ടിരിക്കാറുണ്ടെന്നും അനുഷ്‌ക പറഞ്ഞിരുന്നു.
Story Highlights: Virat Kohli and His Love for Chole Bhature viral video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here