Advertisement

വിവാഹാഭ്യർത്ഥന നിരസിച്ചു; 16 കാരിയെ മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരൻ

February 19, 2023
2 minutes Read
16 year old Dragged By Hair For Declining Marriage Proposal

വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരൻ. ചത്തീസ്ഗറിലെ റായ്പൂരിലാണ് സംഭവം. ( 16 year old Dragged By Hair For Declining Marriage Proposal )

ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം നടക്കുന്നത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന് 16 വയസുള്ള പെൺകുട്ടിയെ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തി പരുക്കേൽപ്പിച്ച് ശേഷം മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നു ഓംകാർ തിവാരി എന്ന 47 കാരൻ. അക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഗുധിയാരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Story Highlights: 16 year old Dragged By Hair For Declining Marriage Proposal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top