Advertisement

അമരവിള ചെക്ക് പോസ്റ്റിൽ നിന്ന് 4 കിലോ കഞ്ചാവ് പിടികൂടി; പ്രതി അറസ്റ്റിൽ

February 19, 2023
2 minutes Read
4 kg ganja seized from Amaravila Check Post

അമരവിള ചെക്ക് പോസ്റ്റിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 4 കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കല്ലുവാതുക്കൽ സ്വദേശി വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന കഞ്ചാവാണ് എക്സൈസ് പരിശോധനയിൽ പിടിയിലായത്. ( 4 kg ganja seized from Amaravila Check Post ).

ഇന്നലെ നടന്ന മറ്റൊരു സംഭവത്തിൽ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചര കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പടെ മൂന്ന് പേർ പിടിയിലായിരുന്നു. കമ്പം – കോമ്പ റോഡിൽ ഇന്തിര റാണി (51) നാരായണ തേവൻപ്പെട്ടി സ്വദേശി മുരുകൻ (39) ഭൂമിനാഥൻ (29) എന്നിവരെയാണ് കമ്പം ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

കമ്പത്ത് നിന്ന് ഓട്ടോയിൽ കമ്പംമെട്ട് വഴി കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. വാഹന പരിശോധന നടത്തുകയായിരുന്ന ലഹരി വിരുദ്ധ സ്ക്വാഡിനെ കണ്ടതോടെ ഓട്ടോയുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇവരെ പിടികൂടുകയായിരുന്നു. വാഹനത്തിൽ ഒളിപ്പിച്ച നിലയിലാണ് 5.5 കിലോ കഞ്ചാവ് കണ്ടെടുത്തത്.

Story Highlights: 4 kg ganja seized from Amaravila Check Post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top