Advertisement

മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറി; ഐടി ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി ബിബിസി ലേഖനം

February 19, 2023
Google News 3 minutes Read

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയക്ക് പിന്നാലെ ഐടി ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമെതിരെ ആരോപണവുമായി ബിബിസി ഹിന്ദിയില്‍ ലേഖനം. ഐ ടി പരിശോധനയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല എന്ന് ലേഖനത്തിലൂടെ ബിബിസി ആരോപിച്ചു. ആദായ നികുതി ഉദ്യോഗസ്ഥരും പൊലീസും മോശമായി പെരുമാറിയെന്ന പരാതിയും ബിബിസി ഉന്നയിക്കുന്നുണ്ട്. ചോദ്യങ്ങള്‍ക്കെല്ലാം ജീവനക്കാര്‍ മറുപടി നല്‍കിയെന്നും ബിബിസി വ്യക്തമാക്കി. (BBC Contradicts I-T Department Claim That Journalists Were Allowed to Work)

എന്നാല്‍ ബിബിസി ജീവനക്കാരുടെ ജോലി തടസപ്പെടുത്താതെയാണ് സര്‍വെ നടത്തിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. മൂന്ന് ദിവസമാണ് രാത്രി ഉള്‍പ്പെടെ ബിസിസി ഓഫിസുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നത്. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുംബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫീസുകളില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡല്‍ഹിയില്‍ 60 മണിക്കൂറും മുംബൈയില്‍ 55 മണിക്കൂറുമാണ് സര്‍വേ നടത്തിയത്. ബിബിസി ഓഫീസില്‍ നിന്ന് നിരവധി രേഖകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡ്രൈവുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്

ആദായ നികുതി ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പരിശോധന നടന്നതെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിക്കുന്നത്. ഓഫീസുകളിലെ പ്രധാന ജീവനക്കാരുടെ മൊഴികള്‍ രേഖപ്പെടുത്തി. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തെന്ന വാദവും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തള്ളി.

Story Highlights: BBC Contradicts I-T Department Claim That Journalists Were Allowed to Work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here