സിറിയ, തുര്‍ക്കി ഭൂകമ്പം; ദുരിത ബാധിതരെ സഹായിക്കാന്‍ ദുബായി ഗ്‌ളോബല്‍ വില്ലേജും

സിറിയിയിലും തുര്‍ക്കിയിലും ഭൂകമ്പ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാനുളള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ദുബായി ഗ്‌ളോബല്‍ വില്ലേജ്. നാളെ ഗ്‌ളോബല്‍ വില്ലേജ് സന്ദര്‍ശിക്കുന്നവര്‍ നല്‍കുന്ന ടിക്കറ്റ് പണത്തില്‍ നിന്ന് 15 ശതമാനം ഇരു രാജ്യങ്ങളിലെയും ദുരന്ത ബാധിതര്‍ക്ക് നല്‍കാനാണ് തീരുമാനം.dubai global village helps turkey syria earthquake
എമിറേറ്റ്‌സ് റാഡിക്കല്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബ്രിഡ്ജസ് ഓഫ് ഗുഡ്‌നസ് ദുരിതാശ്വാസ ക്യാംപയിനിലേക്കാണ് ടിക്കറ്റ് വരുമാനത്തിന്റെ നിശ്ചിത ശതമാനം തുക നല്‍കുക. ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് വളരെയധികം മടങ്ങിയെത്താന്‍ കൈത്താങ്ങാകുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു. ഗ്ലോബല്‍ വില്ലേജ് ഗേറ്റില്‍ നിന്ന് നേരിട്ടും അതോടൊപ്പം ഓണ്‍ലൈനില്‍ നിന്നും വാങ്ങുന്ന എല്ലാ ടിക്കറ്റുകള്‍ക്കും ഇത് ബാധകമായിരിക്കും. സംഗീത പരിപാടികള്‍, വെടിക്കെട്ട് തുടങ്ങിയ പരിപാടികളും നാളെ ഒരുക്കിയിട്ടുണ്ട്.
Story Highlights: dubai global village helps turkey syria earthquake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here