വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം; എന്റെ നീതി ഞാൻ തന്നെ തെരഞ്ഞെടുക്കുമെന്ന് ജയപ്രകാശ് തില്ലങ്കേരി

വെല്ലുവിളി തുടർന്ന് തില്ലങ്കേരി സംഘം, ഫേസ്ബുക്ക് പോസ്റ്റുമായി ജയപ്രകാശ് തില്ലങ്കേരി രംഗത്ത്. എന്റെ നീതി ഞാൻ തന്നെ തെരഞ്ഞെടുക്കും. നാട്ടിൽ രണ്ട് ന്യായവും രണ്ട് നീതിയുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ ആർഎസ്എസ് പ്രവര്‍ത്തകന്‍റെ കൊലപാതക കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആളാണ് ആകാശ് തില്ലങ്കേരിയെന്ന് വ്യക്തമാക്കി സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.(jayaprakash thillankeri friend fb post support over aakash thillankeri)
ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും കരി തങ്ങളെ കരിവാരിതേക്കരുതായിരുന്നുവെന്നും ജിജോ പറയുന്നുണ്ട്. ആകാശിനെതിരെ രാഗിന്ദ് എ പിയുടെ പ്രതികരണത്തില്‍ ഇടപെടാതിരുന്ന പാര്‍ട്ടി, ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിതേക്കരുതായിരുന്നു എന്നാണ് ജിജോ കുറിപ്പില്‍ പറയുന്നത്. ആകാശിനെതിരെ തില്ലങ്കേരിയിൽ പ്രസംഗിക്കാൻ പാര്‍ട്ടി പി ജയരാജനെ നിയോഗിച്ചതിന് പിന്നാലെയാണ് പ്രതികരണം.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
അതേസമയം ആകാശിന് പ്രാദേശിക നേതൃത്വത്തിന്‍റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഐഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പി ജെ ആർമ്മിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനാണ് ആകാശ് തില്ലങ്കേരി.
Story Highlights: jayaprakash thillankeri friend fb post support over aakash thillankeri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here