‘സർക്കാർ ചെലവിൽ യൂണിയൻ സമ്മേളനം’; കെ.എസ്.ടി.എ. സമ്മേളനത്തിന് വേദി സർക്കാർ ഇൻഡോർ സ്റ്റേഡിയം

കെ എസ് ടി എ സമ്മേളനത്തിന് വേദിയാകുന്നത് സർക്കാരിന്റെ കീഴിലുള്ള ഇൻഡോർ സ്റ്റേഡിയം. ഇടത് സംഘടനയ്ക്ക് വിട്ടുനൽകുന്നത് കാസർഗോഡ് കാഞ്ഞങ്ങാട്ടെ ഇൻഡോർ സ്റ്റേഡിയമാണ്. (ksta meeting will be held on govt indore stadium)
സ്റ്റേഡിയം വിട്ടുനൽകുന്നത് ചട്ടങ്ങൾ ലംഘിച്ചെന്നാണ് ആക്ഷേപം. നിർമാണത്തിലിരിക്കുന്ന കെട്ടിടം സൗജന്യമായി വിട്ടുനൽകിയത് വിവാദമാമായിരുന്നു. കാസർഗോഡ് കളക്ടർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസും ബിജെപിയും.
Read Also: കിടിലന്‍ ന്യൂ ജനറേഷന്‍ പ്രണയവുമായി അനിഖയും മെല്‍വിനും; ‘ഓ, മൈ ഡാര്‍ലിംഗ്’ ട്രെയ്ലര്‍ പുറത്ത്
പ്രതിനിധി സമ്മേളനമാണ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്നത്. സ്റ്റേജും മറ്റു സൗകര്യങ്ങളുമൊരുക്കുന്ന പണി തുടങ്ങിയിട്ട് ദിവസങ്ങളായി. അതിനാൽ വയറിങ് ഉൾപ്പെടെ ഈ കെട്ടിടത്തിൽ നടക്കേണ്ടുന്ന അന്തിമപ്രവൃത്തികളെല്ലാം നിർത്തിവെക്കേണ്ടിവന്നു. പൊതുമരാമത്തുവകുപ്പ് കെട്ടിട വിഭാഗം എൻജിനിയറുടെ കൈയിലാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ താക്കോലുള്ളത്.
കെ.എസ്.ടി.എ. സമ്മേളനത്തിന് സ്റ്റേഡിയം തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭയുടെ കത്ത് കിട്ടിയിട്ടുണ്ടെന്ന് അസി. എൻജിനിയർ പറഞ്ഞു. അതേസമയം, നഗരസഭയിൽനിന്ന് അങ്ങനെയൊരു കത്ത് നൽകിയത് അറിഞ്ഞില്ലെന്ന് നഗരസഭാ സെക്രട്ടറി പി. ശ്രീജിത്ത് പറഞ്ഞു.
Story Highlights: ksta meeting will be held on govt indore stadium
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here