ഓൺലൈൻ ലൂഡോ കളിച്ച് പ്രണയം; യുവാവിനെ വിവാഹം ചെയ്ത് അനധികൃതമായി ഇന്ത്യയിൽ താമസിക്കാനെത്തി പാക് യുവതി; തിരിച്ചുവിട്ട് ഇന്ത്യ

ഇന്ത്യൻ പൗരനെ വിവാഹം ചെയ്ത് ഇന്ത്യയിൽ താമസിക്കാനെത്തിയ പാകിസ്താൻ യുവതിയെ സ്വന്തം രാജ്യത്തേക്ക് തിരികെ വിട്ട് ഇന്ത്യ. പത്തൊൻപതുവയസുകാരിയായ ഇഖ്‌റ എന്ന പെൺകുട്ടിയാണ് കാമുകൻ മുലായം സിംഗിനെ വിവാഹം കഴിക്കാൻ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചത്. ( Pakistani girl who married Indian boy repatriated to her country )
പാക് സ്വദേശിനിയായ ഇഖ്‌റയും ഉത്തർ പ്രദേശ് സ്വദേശിയായ മുലായവും ഓൺലൈൻ ലുഡോ കളിയിലൂടെയാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ ഏഴ് വർഷമായി മുലായം ബംഗളൂരുവിലാണ് താമസം. ഇഖ്‌റയോട് ഇന്ത്യയിലേക്ക് വരാനാവശ്യപ്പെട്ടത് മുലായമാണ്. ഇഖ്‌റയ്ക്ക് വീസ ലഭിക്കാത്തതിനാൽ ആദ്യം പാകിസ്താനിൽ നിന്ന് നേപ്പാളിലേക്ക് എത്താനും അവിടെ നിന്ന് കാഠ്മണ്ഠുവിലെ സനോലി അതിർത്തി വഴി അനധികൃതമായി ഇന്ത്യയിലേക്ക് വരാനുമായിരുന്നു പദ്ധതി.
ഇതനുസരിച്ച് സെപ്റ്റബർ 19ന് ഇഖ്ര കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവിടെയെത്തിയ മുലായം ഇഖ്രയെ വിവാഹം കഴിച്ച് ഒരാഴ്ച അവിടെ താമസിച്ചു. പിന്നീട് സനോലി അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്ന് ദമ്പതികൾ ബംഗളൂരുവിലേക്ക് പോയി. റാവ എന്ന മറ്റൊരു പേരിലാണ് ഇഖ്ര ബംഗളൂരിവിൽ കഴിഞ്ഞത്.
അങ്ങനെയിരിക്കെ ഇഖ്ര നിസ്‌കരിക്കുന്നത് അയൽവാസികളിലൊരാൾ കണ്ടു. ‘റാവ’ എന്ന പേരിൽ താമസിക്കുന്ന ഇഖ്ര ഹിന്ദുവിശ്വാസിയാണെന്നായിരുന്നു അയൽവാസികളോട് മുലായം പറഞ്ഞിരുന്നത്. നിസ്‌കരിക്കുന്ന ഇഖ്രയെ കണ്ടതോടെ സംശയം തോന്നിയ അയൽവാസി പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് ഇഖ്‌റയുടെ പാകിസ്താൻ പാസ്‌പോർട്ട് കണ്ടെത്തുന്നത്.
തുടർന്ന് ഇഖ്രയെ പൊലീസ് അറസ്റ്റ് ചെയ്ത് അഠാരി അതിർത്തി വഴി പാകിസ്താനിലേക്ക് തിരികെ അയച്ചു.
Story Highlights: Pakistani girl who married Indian boy repatriated to her country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here