എസ്എഫ്ഐ ഭാരവാഹിയായ വിദ്യാർത്ഥിനിയെ ഡിവൈഎഫ്ഐ നേതാവ് ബൈക്കിടിച്ചു വീഴ്ത്തി മർദിച്ചെന്ന് പരാതി

ഹരിപ്പാട് എസ്എഫ്ഐ ഏരിയ പ്രസിഡൻ്റായ വിദ്യാർത്ഥിനി ചിന്നുവിനെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മർദിച്ചതായി പരാതി. തലയ്ക്കും ശരീരത്തും മുറിവേറ്റ ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹിയും എസ്എഫ്ഐയുടെ മുൻ ഏരിയ പ്രസിഡന്റും ജില്ലാ കമ്മിറ്റി അംഗവുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതി നൽകിയത്. പരാതിയിൽ ഹരിപ്പാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് അമ്പാടി ഉണ്ണിയെ ഡിവൈഎഫ്ഐ പുറത്താക്കി. തുടർനടപടികൾ നാളെ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ നേതൃ യോഗത്തിൽ തീരുമാനിക്കും. Complaint SFI area president beaten up by the DYFI block in-charge
ഇന്ന് വൈകീട്ട് സുഹൃത്ത് വിഷ്ണുവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ചിന്നുവിനെ അമ്പാടി ഉണ്ണി വണ്ടിയിടിച്ച് വീഴ്ത്തുകകയിരുന്നു. തുടർന്ന് അമ്പാടി ഉണ്ണിയും കൂടെയുണ്ടായിരുന്ന നാല് പേരും ചേർന്ന് വിദ്യാർത്ഥിനിയെ മർദിക്കുകയായിരുന്നു. മർദിക്കുന്നതിനിടെ ചിന്നുവിന് അപസ്മാരം ഉണ്ടായി.
ആക്രമണത്തിനിരയായ ചിന്നു കേരള സർവകലാശാല യൂണിയൻ വൈസ് ചെയർമാനാണ്. പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് അമ്പാടി ഉണ്ണിയും ചിന്നുവും മുൻപ് സൗഹൃദത്തിൽ ആയിരുന്നു. പിന്നീട് ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന്, അമ്പാടി ഉണ്ണിയിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടാകുന്നു എന്ന് ചൂണ്ടി കാണിച്ച് ചിന്നുവും ഏതാനും പെൺകുട്ടികളും സിപിഐഎം ഏരിയ നേതൃത്വത്തിനും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിക്കും പരാതി നൽകിയിരുന്നു. പരാതിയിൽ ഡിവൈഎഫ്ഐ കമ്മീഷൻ അന്വേഷണം പ്രഖ്യാപിച്ചിരുന്നു, ഇന്നലെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
Story Highlights: Complaint SFI area president beaten up by the DYFI block in-charge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here