Advertisement

പരുക്കേറ്റ ഹേസൽവുഡ് പരമ്പരയിൽ ഇനി കളിക്കില്ല; ഓസ്ട്രേലിയക്ക് തിരിച്ചടി

February 20, 2023
Google News 2 minutes Read
josh hazlewood injury australia

പരുക്കേറ്റ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് അവസാന രണ്ട് ടെസ്റ്റുകളിലും കളിക്കില്ല. പരുക്കിൽ നിന്ന് മുക്തനാവാത്തതിനെ തുടർന്നാണ് താരം പുറത്തായത്. ഇക്കാര്യം മുഖ്യ പരിശീലകൻ ആൻഡ്രൂ മക്ക്ഡൊണാൾഡ് സ്ഥിരീകരിച്ചു. ഡേവിഡ് വാർണർ കളിക്കുന്ന കാര്യം ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ കൈമുട്ടിന് ഏറ് കിട്ടിയ വാർണറിനു പകരം കൺകഷൻ സബ്സ്റ്റിസ്റ്റൂട്ട് ആയി മാറ്റ് റെൻഷോ കളിച്ചിരുന്നു. (josh hazlewood injury australia)

ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബാംഗത്തിന് അസുഖം ബാധിച്ചതിനെ തുടർന്നാണ് താരം മടങ്ങിയത്. എന്നാൽ, മാർച്ച് ഒന്നിന് ഇൻഡോറിൽ വച്ച് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുൻപ് താരം തിരികെയെത്തുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും വിജയിച്ച ഇന്ത്യ ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തിയിരുന്നു.

Read Also: വനിതാ ലോകകപ്പിൽ ഇന്ത്യ ഇന്ന് അയർലൻഡിനെതിരെ; ജയിച്ചാൽ സെമിയിൽ

രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. 115 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തി. 43 റൺസ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സിലെ ഓസീസിന്റെ ടോപ് സ്‌കോറർ. മർനസ് ലബുഷെയ്ൻ 35 റൺസെടുത്തു. ഓസീസ് നിരയിൽ മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചിരുന്നില്ല.

ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സിൽ ഓസീസിനെ തകർത്തത്. അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ടാം ടെസ്റ്റിൽ ജഡേജ ഇരു ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ 115 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് കെ എൽ രാഹുലിനെ (1) ആദ്യമെ നഷ്ടമായി. മൂന്നാമതെത്തിയ ചേതേശ്വർ പൂജാര (പുറത്താവാതെ 31)- രോഹിത്തിനൊപ്പം (31) ചേർന്ന് ഇന്ത്യയെ വിജയിപ്പിക്കുമെന്ന് കരുതി. എന്നാൽ രോഹിത് റണ്ണൗട്ടായി. വിരാട് കോലിയെ (20) ശ്രേയസ് അയ്യർ 10 റൺസ് നേടിയത്. പിന്നീട് പൂജാര- ഭരത് (23) സഖ്യം അധികം നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.സ്‌കോർ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4.

Story Highlights: josh hazlewood injury australia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here