Advertisement

ട്വിറ്ററിനെ പിന്തുടർന്ന് മെറ്റ; ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും ഇനി പണം നൽകി ബ്ലൂ ടിക്ക് വാങ്ങാം

February 20, 2023
Google News 3 minutes Read
Facebook logo

ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലും പണം നൽകി വെരിഫൈഡ് ബ്ലൂ ടിക്ക് വാങ്ങുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് മാതൃ കമ്പനിയായ മെറ്റ. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ സിഇഒയും ചെയർമാനുമായ മാർക്ക് സക്കർബർഗ് ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ ബിസിനസ്സുകാരനായ എലോൺ മസ്ക് അടുത്തിടെ ട്വിറ്ററിന്റെ സിഇഒ ആയി സ്ഥാനമേറ്റെടുത്തയോടെ സമാനമായ നീക്കം നടത്തിയിരുന്നു. ഈ പാത പിന്തുടരുകയാണ് നിലവിൽ മെറ്റ. ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലാണ്ടിലും മെറ്റ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം കൊണ്ടുവരുമെന്നും സാമൂഹിക മാധ്യമത്തിലെ പോസ്റ്റിലൂടെ മാർക്ക് സക്കർബർഗ് അറിയിച്ചു. Meta Launches Paid Blue Tick For Instagram and Facebook

ഒരു സർക്കാർ അംഗീകൃത ഐഡി കാർഡ് കൈവശമുള്ളവർക്ക് മെറ്റയുടെ വെരിഫിക്കേഷന് അപേക്ഷിക്കാൻ സാധിക്കും. ഈ സംവിധാനത്തിന്റെ സഹായത്തോടെ വ്യാജ ഐഡികളിൽ നിന്ന് ആൾമാറാട്ടം അടക്കമുള്ള ഭീക്ഷണികൾ ഇല്ലാതാക്കാം എന്ന് സക്കർബർഗ് വ്യക്തമാക്കി. കൂടാതെ, ഫേസ്ബുക്കിന്റെ സേവനങ്ങളിൽ കൂടുതൽ സുരക്ഷ വർധിപ്പിക്കുന്നതിനും ഈ ഈ ഫീച്ചർ സഹായിക്കും. ഈ സംവിധാനത്തിന് വെബിൽ പ്രതിമാസം $11.99 (992.36 ഇന്ത്യൻ രൂപ) യും ഐഒഎസിൽ $14.99 (1,240.65 ഇന്ത്യൻ രൂപ)യും ആയിരിക്കുമെന്ന് പോസ്റ്റിൽ മെറ്റ സിഇഒ വ്യക്തമാക്കി.

Read Also: ഗൂഗിൾ ഇന്ത്യ 453 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്

കഴിഞ്ഞ വർഷമാണ് ട്വിറ്ററിന്റെ സാരഥ്യം ഏറ്റെടുത്ത എലോൺ മസ്ക് പെയ്ഡ് വെരിഫിക്കേഷൻ ആരംഭിക്കാനുള്ള നീക്കം നടത്തുന്നത്. ധാരാളം പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കാനാണ് എലോൺ മസ്ക് ശ്രമിച്ചത്. ഈ പാത പിന്തുടർന്നാണ് ആഗോള ഭീമന്മാരായ മെറ്റ പെയ്ഡ് ബ്ലൂ ടിക്ക് കൊണ്ട് വരുവാൻ ശ്രമിക്കുന്നത്.

Story Highlights: Meta Launches Paid Blue Tick For Instagram and Facebook

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here