ദാദാ സാഹെബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം; മികച്ച ചിത്രം ദി കാശ്മീര്‍ ഫയല്‍സ്; ചുപിലെ പ്രകടനത്തിന് ദുല്‍ഖറിനും പുരസ്കാരം

2022ലെ ദാദാ സാഹെബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൗത്ത് ഇന്ത്യയില്‍ നിന്ന് ദുല്‍ഖല്‍ സല്‍മാനും ഋഷഭ് ഷെട്ടിയും പുരസ്കാരത്തിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ചുപ്പി’ലെ നെഗറ്റീവ് റോളിലുള്ള നായക വേഷത്തിനാണ് ദുല്‍ഖറിന് പുരസ്കാരം. മലയാളത്തിലെ അഭിനേതാക്കളില്‍ ആദ്യമായി ദാദാ സാഹിബ് പുരസ്കാരം ലഭിക്കുന്ന നടനാണ് ദുല്‍ഖര്‍. സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചുപ്പില്‍ ഡാനി എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്.
2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്കാരം.
ഏറെ വിവാദങ്ങള്‍ക്ക് കാരണമായ വിവേക് അഗ്നിഹോത്രി ചിത്രം ‘ദി കാശ്മീര്‍ ഫയല്‍സ്’ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.എസ് എസ് രാജമൗലി ചിത്രം ആര് ആര് ആര് ആണ് ഫിലിം ഓഫ് ദി ഇയര്‍ പുരസ്കാരം നേടി ചിത്രം.ഗംഗുഭായി കതിയവാടിയിലെ അഭിനയത്തിന് ആലിയ ഭട്ട് മികച്ച നടിയായി. ബ്രഹ്മാസ്ത്രയിലൂടെ രണ്‍ബീര്‍ കപൂര്‍ മികച്ച നടനായി.
2022ല്‍ പുറത്തിറങ്ങിയ കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് പുരസ്കാരം. ഭേദിയ എന്ന ചിത്രത്തിന് മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്‍ഡ് വരുണ്‍ ധവാന് നേടി. രൂപാലി ഗാംഗുലി അഭിനയിച്ച ‘അനുപമ’ ടെലിവിഷന്‍ സീരീസ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കി. സിനിമാ മേഖലയിലെ മികച്ച സംഭാവനയ്ക്ക് മുതിര്‍ന്ന നടി രേഖയ്ക്കും പുരസ്കാരം ലഭിച്ചു. ഗാന രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള അവാര്‍ഡ് ഹരിഹരന് ലഭിച്ചു.
Read Also: കശ്മീർ ഫയൽസ് വിവാദം; ലാപിഡിന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് ഇസ്രായേൽ
മികച്ച ചിത്രം; ആര്.ആര്.ആര്
മികച്ച ഗായകന്: സചേത് ടണ്ടന്
മികച്ച ഗായിക; നീതി മോഹന്‍
മികച്ച ഛായാഗ്രാഹകന്‍; പി എസ് വിനോദ്
Story Highlights: dulquer salmaan wins dada saheb phalke film award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here