ഹിജാവു തട്ടിപ്പ്: സൗന്ദര്‍ രാജന്‍ കീഴടങ്ങി

ചെന്നൈ കേന്ദ്രീകരിച്ച് മണിചെയിന്‍ മാതൃകയില്‍ തട്ടിപ്പ് നടത്തിയ ഹിജാവു അസോസിയേറ്റ്‌സിന്റെ ചെയര്‍മാന്‍ സൗന്ദര്‍ രാജന്‍ കോടതിയില്‍ കീഴടങ്ങി. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി സാന്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഇതുവരെ എട്ടുപേരെയാണ് അറസ്റ്റു ചെയ്തത്. കന്പനിയുടെ എംഡിയും സൗന്ദര്‍രാജന്റെ മകനുമായ അലക്‌സാണ്ടര്‍ ഇപ്പോഴും ഒളിവിലാണ്. കേസില്‍ സിബിഐയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. (Hijau scam Soundar Rajan surrenders)
കേരളം ഉള്‍പ്പെടെയുള്ള നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി ഒന്നര ലക്ഷത്തോളം പേരെ കബളിപ്പിച്ച കേസിലെ പ്രധാന പ്രതിയാണ് സൗന്ദര്‍ രാജന്‍. മൂന്ന് വര്‍ഷം കൊണ്ട് അറുനൂറ് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. മണി ചെയിന്‍ മാതൃകയില്‍, 15 ശതമാനം കമ്മിഷന്‍ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. കോടികളുടെ നിക്ഷേപം നടത്തിയവര്‍ക്ക് പണം തിരികെ ലഭിയ്ക്കാതായതോടെയാണ് പരാതികളുമായി നിക്ഷേപകര്‍ രംഗത്തെത്തിയത്.
തട്ടിപ്പിന് ഇരയായവില്‍ നൂറ് കണക്കിന് മലയാളികളുമുണ്ട്. കേസില്‍ നേരത്തെ, കന്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ശാന്തി ബാലമുരുകന്‍, മുഹമ്മദ് ഷരീഫ്, ഡി നെഹ്രു, ഗുരു മണികണ്ഠന്‍, മുത്തുകുമാരന്‍, രമേഷ്, കല്യാണി, സുജാത ബാലാജി എന്നിവര്‍ പിടിയിലായിരുന്നു. നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച ഓള്‍ ഇന്‍വെസ്റ്റേഴ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് നിയമപോരാട്ടങ്ങള്‍ നടക്കുന്നത്. കേസില്‍ ആദ്യം പിടിയിലായ ഡി നെഹ്‌റുവിന് ജാമ്യം നല്‍കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത്, ഹൈക്കോടതിയെ സമീപിയ്ക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
Story Highlights: Hijau scam Soundar Rajan surrenders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here