വേഗതയില്ലാത്ത നെറ്റ് പണി തന്നോ?; ഫോണിലെ ഇന്റര്‍നെറ്റ് വേഗത മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്

നന്നായി ബ്രൗസ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഇന്റര്‍നെറ്റിന്റെ വേഗത പെട്ടെന്ന് കുറയുന്നത് എന്തൊരു കഷ്ടമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടോ? ചില അത്യാവശ്യ മെയിലുകള്‍ അയയ്‌ക്കേണ്ടി വരുമ്പോഴോ, യുപിഐ പണമിടപാടുകള്‍ നടത്തുമ്പോഴോ മറ്റോ ഇങ്ങനെ സംഭവിക്കുന്നത് നമ്മുടെ ക്ഷമ നശിപ്പിക്കും. നമ്മുക്ക് ഇന്റര്‍നെറ്റ് പ്രൊവൈഡ് ചെയ്യുന്ന കമ്പനിയുടെ ഭാഗത്തുനിന്നുള്ള കുഴപ്പമാകില്ല ചിലപ്പോഴെങ്കിലും അത്. ഇന്റര്‍നെറ്റ് വേഗത ചിലപ്പോള്‍ നമ്മുടെ ഫോണിനേയും ആശ്രയിച്ചിരിക്കും. ഫോണ്‍ വേഗത വര്‍ധിപ്പിക്കാനായി ഈ ടിപ്‌സ് പരീക്ഷിച്ചുനോക്കൂ. (How to boost your mobile phone’s internet speed in simple steps)
ബാക്ക്ഗ്രൗണ്ട് ആപ്പ്‌സ് ക്ലോസ് ചെയ്‌തോ എന്ന് സദാ ഉറപ്പുവരുത്തുക. ഇപ്പോള്‍ ഉപയോഗത്തിലില്ലാത്ത ആപ്‌സ് ക്ലോസ് ചെയ്യുന്നത് റാം ഫ്രീ അപ്പ് ചെയ്യുന്നതിനും ഇന്റര്‍നെറ്റ് വേഗത മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.
ഡാറ്റ സേവിംഗ് മോഡ് ഓണ്‍ ചെയ്ത് വയ്ക്കുക.
ഓട്ടോ അപ്‌ഡേറ്റുകള്‍ ഓഫ് ചെയ്ത് വയ്ക്കുക. ഓട്ടോ അപ്‌ഡേറ്റുകള്‍ ധാരാളം ഡാറ്റ ഉപയോഗിക്കുമെന്നതിനാല്‍ അവ ഓഫാക്കുക വഴി ഡാറ്റ ലാഭിക്കുകയും ഇന്റര്‍നെറ്റ് വേഗത മെച്ചപ്പെടുത്തുകയും ചെയ്യാം.
കുക്കീസ് ക്ലിയര്‍ ചെയ്യുക: പ്രൈവസി സെറ്റിംഗ്‌സില്‍ നിന്നും ക്ലിയര്‍ ആള്‍ കുക്കീസ് എന്ന ഓപ്ഷന്‍ നല്‍കി കുക്കീസ് ഒഴിവാക്കുക വഴി നിങ്ങളുടെ ഫോണിലെ ഇന്റര്‍നെറ്റ് വേഗത മെച്ചപ്പെടും.
Story Highlights: How to boost your mobile phone’s internet speed in simple steps
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here