Advertisement

ബിബിസി ഡോക്യുമെന്ററി ഈ സമയത്ത് തന്നെ വന്നത് വെറും യാദൃശ്ചികമെന്ന് കരുതാനാകില്ല: എസ് ജയ്ശങ്കര്‍

February 21, 2023
3 minutes Read
Jaishankar questions timing of BBC documentary on PM

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. വിദേശത്ത് നിന്നുള്ള രാഷ്ട്രീയമാണ് രാജ്യത്തെ പല ഘട്ടങ്ങളിലും അസ്വസ്ഥമാക്കുന്നതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. ബിബിസി പരമ്പരയും അക്കൂട്ടത്തില്‍ ഒന്നാണെന്ന് എസ് ജയ്ശങ്കര്‍ പറയുന്നു. ബിബിസി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത സമയം യാദൃശ്ചികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (Jaishankar questions timing of BBC documentary on PM)

ഒരു ഡോക്യുമെന്ററിയെക്കുറിച്ചോ യൂറോപ്പിലെവിടെയോ ആരോ നടത്തിയ പ്രസംഗത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ നിലവില്‍ ഉദ്ദേശിക്കുന്നില്ലെന്ന് എഎന്‍ഐയ്ക്ക് അനുവദിച്ച പ്രതികരണത്തില്‍ മന്ത്രി പറഞ്ഞു. സത്യം അന്വേഷിച്ച് നടന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളിതാ അന്വേഷണഫലങ്ങള്‍ പുറത്തുവിടുന്നു എന്ന് പറഞ്ഞ് ഒരു ഡോക്യുമെന്ററി ഈ സമയത്ത് തന്നെ പുറത്തെത്തുന്നത് വെറും യാദൃശ്ചികം മാത്രമെന്ന് കരുതാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ചുവപ്പ് തലയിൽ കെട്ടിയാൽ കമ്മ്യൂണിസ്റ്റാവില്ല, മര്യാദയുണ്ടെങ്കിൽ ആകാശ് പേരിനൊപ്പമുള്ള തില്ലങ്കേരി മാറ്റണം; എം.വി ജയരാജൻ

‘മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍’ എന്ന ബിബിസി ഡോക്യുമെന്ററിയാണ് വിവാദമായത്. ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്.

Story Highlights: Jaishankar questions timing of BBC documentary on PM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top