Advertisement

ഇറക്കുമതി ചെലവ് കുറഞ്ഞു; യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും

February 21, 2023
Google News 2 minutes Read
Prices of daily use items will decrease in UAE

യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഗണ്യമായി കുറയും. ഇറക്കുമതി ചെലവ് കുറയുകയും കണ്ടെയ്‌നര്‍ ലഭ്യത കൂടുകയും ചെയ്‌തോടെയാണ് സാധനങ്ങളുടെ വില കുറയുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഇന്ധനവില കുറഞ്ഞതും നിത്യോപയോഗ സാധനങ്ങളുടെ വില കുറയുന്നതിന് കാരണമാകുന്നുണ്ട്.

വരുംദിവസങ്ങളില്‍ രാജ്യത്ത് കൂടുതല്‍ മേഖലകളില്‍ വിലക്കുറവ് പ്രതിഫലിക്കും. അരി, ശീതീകരിച്ച ചിക്കന്‍, പാചക എണ്ണ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ക്ക് മൊത്ത വിലയില്‍ 15 മുതല്‍ 20 വരെ ദിര്‍ഹത്തിന് കുറവുണ്ടായി.

Read Also: യുഎഇയില്‍ 6 മാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസ പുതുക്കാനാകില്ല; പുതിയ മാനദണ്ഡം

അതേസമയം ഇറക്കുമതി ചെലവ് കുറഞ്ഞെങ്കിലും ഉത്പാദന ചെലവ് കൂടിയതിനാലാണ് വിലക്കുറവ് പ്രകടമാകാത്തതെന്നാണ് വ്യാപാരികളുടെ വാദം. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കിട്ടുന്നില്ലെന്നും ഇറക്കുമതി ചിലവ് കുറച്ചിട്ടും വ്യാപാരികള്‍ സാധനങ്ങളുടെ വില കുറയ്ക്കുന്നില്ലെന്ന് ഉപഭോക്താക്കളും കുറ്റപ്പെടുത്തുന്നു.

Story Highlights: Prices of daily use items will decrease in UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here