Advertisement

ടെന്നിസ് കരിയർ അവസാനിപ്പിച്ച് ഇതിഹാസ താരം; സാനിയയുടെ പടിയിറക്കം തോല്‍വിയോടെ

February 21, 2023
Google News 2 minutes Read

ഇന്ത്യയുടെ ഇതിഹാസ ടെന്നീസ് താരം സാനിയ മിർസ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു. നേരത്തെ തന്നെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്ന താരം ദുബായിൽ ഡ്യൂട്ടി ഫ്രീ ചാമ്പ്യൻഷിപ്പിൽ ഒന്നാം റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. അമേരിക്കൻ താരം മാഡിസൺ കെയ്സിനൊപ്പം കളിച്ച സാനിയ റഷ്യൻ സഖ്യത്തോടാണ് പരാജയപ്പെട്ടത്. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ 4-6, 0-6 എന്ന സ്കോറിനാണ് സാനിയ സഖ്യം തോറ്റ് പുറത്തായത്.

36ാം വയസിൽ ൽ കരിയർ അവസാനിപ്പിക്കുമ്പോൾ ആറ് ഗ്രാൻറ് സ്ലാം കിരീടങ്ങളാണ് സാനിയ നേടിയിട്ടുള്ളത്. സ്വിസ് ഇതിഹാസതാരം മാർട്ടിന ഹിഞ്ചിസിനൊപ്പം കളിച്ച് മൂന്ന് തവണ വനിതാ ഡബിൾസ് ഗ്രാൻറ്സ്ലാമുകൾ സാനിയ സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് മിക്സഡ് ഡബിൾസ് കിരീടനേട്ടങ്ങളിൽ ഇന്ത്യൻ താരം മഹേഷ് ഭൂപതിയാണ് സാനിയക്കൊപ്പം ഉണ്ടായിരുന്നത്. 2009ൽ ഓസ്ട്രേലിയൻ ഓപ്പണും 2012ൽ ഫ്രഞ്ച് ഓപ്പണുമാണ് ഇരുവരും ചേർന്ന് സ്വന്തമാക്കിയത്.

Read Also: കരിയറിലെ അവസാന ടൂർണമെന്റിന് ഒരുങ്ങി സാനിയ മിർസ; ആദ്യ മത്സരം ഇന്ന്

Story Highlights: Sania Mirza Ends Tennis Career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here