Advertisement

ചിതറയിൽ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

February 22, 2023
2 minutes Read
husband tried to kill his wife kollam kadakkal

കൊല്ലം ചിതറയിൽ പങ്കാളിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 7മണിയോടെയാണ് കുടുംബവീട്ടിൽനിന്നും മടങ്ങിയെത്തിയ സ്മിതയെ പങ്കാളി സുനിൽകുമാർ ക്രൂരമായി മർദ്ദിക്കുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയും ചെയ്ത്. സിഗരറ്റ് ലാമ്പ് കൊണ്ട് തീകൊളുത്തുകയായിരുന്നുയെന്നു കുട്ടി പൊലീസിന് മൊഴി നൽകി. ( husband tried to kill his wife kollam kadakkal ).

Read Also: കണ്ടയ്നർ ലോറിയിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റിൽ

കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴാത്തേക്കും യുവതിയുടെ ദേഹമാസകലം പൊള്ളലേൽക്കുകയും തീ അണയുകയും ചെയ്തിരുന്നു. തുടർന്ന് സ്മിതയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

60 ശതമാനത്തിൽ അധികം പൊള്ളലേറ്റ സ്മിതയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സുനിൽ കുമാറിനെ വീട്ടിൽ നിന്നുമാണ് ചിതറ പൊലീസ് പിടികൂടിയത്. സംഭവസ്ഥലത്ത് സയിന്റിഫിക് ഉദ്യഗസ്ഥരും, വിരലടയാള വിദഗ്ദരും എത്തി തെളിവുകൾ ശേഖരിച്ചു. പാലക്കാട് സ്വദേശിയായ സുനിൽ നാലര വർഷമായി സ്മിതയോടും രണ്ട് മക്കളോടും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു.

Story Highlights: husband tried to kill his wife kollam kadakkal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top