Advertisement

തൃശൂര്‍ വടക്കാഞ്ചേരിയില്‍ സ്റ്റേഷനറിക്കട കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

February 22, 2023
2 minutes Read
stationery store destroyed by fire Thrissur Vadakkanchery

തൃശൂര്‍ വടക്കാഞ്ചേരിയില്‍ സ്റ്റേഷനറിക്കട കത്തി നശിച്ചു. ഇന്ന് രാത്രി ആറരയോടെയാണ് അഗ്നിബാധയുണ്ടായത്. ബോയ്സ് സ്കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന പ്യാരി സ്റ്റോഴ്സിനാണ് തീപിടിച്ചത്. കടയിലെ സാധനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നാണ് തീയണച്ചത്.

Read Also: കണ്ണൂരിൽ വീട് കത്തി നശിച്ചു; അജ്ഞാതർ തീയിട്ടെന്ന് വീട്ടുടമ

നാലാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് സൂചന. പുന്നംപറമ്പ് സ്വദേശി റിന്‍സിന്‍റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തത്തെ തുടര്‍ന്ന് വന്‍ഗതാഗത കുരുക്കുമുണ്ടായി.

Story Highlights: stationery store destroyed by fire Thrissur Vadakkanchery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top