അനായാസം തമാശ റോളുകൾ ചെയ്യുന്ന നടി; സുബിയെ ഓർമിച്ച് മാമുക്കോയ

സുബി സുരേഷിൻ്റെ വിയോഗത്തിൽ താൻ വലിയ ദുഖിതനാണെന്ന് നടൻ മാമുക്കോയ. രാവിലെ ഈ വിവരം അറിഞ്ഞപ്പോൾ തന്നെ വളരെ വിഷമമായി. മലയാള നടികളുടെ കൂട്ടത്തിൽ അനായാസം തമാശ റോളുകൾ ചെയ്യാൻ വളരെ മിടുക്കിയായിരുന്നു സുബി എന്നും മാമുക്കോയ 24നോറ്റ് പറഞ്ഞു.
“ഞാൻ വളരെ ദുഖത്തിലാണ്. രാവിലെ ഈ വിവരം അറിഞ്ഞപ്പോൾ തന്നെ വളരെ വിഷമമായി. സുബി മലയാള നടികളുടെ കൂട്ടത്തിൽ വളരെ അനായാസം തമാശ റോളുകൾ ചെയ്യാൻ വളരെ മിടുക്കിയായിരുന്നു. ഏത് വേഷവും നന്നായി പഠിച്ച് വളരെ ആത്‌മാർത്ഥമായി ചെയ്യുന്ന ഒരു കുട്ടിയാണ്. ഞങ്ങൾ യുകെ ഒരു ട്രിപ്പ് പോയപ്പോ, ടിനി ടോം, സാജു കൊടിയൻ എല്ലാവരും കൂടി ഞങ്ങൾ പത്തിരുപത് ദിവസം ഒരുമിച്ചായിരുന്നു. വളരെ നല്ല സഹകരണമൊക്കെയുള്ള നല്ല കുട്ടിയായിരുന്നു. അവളുടെ പോക്ക് വളരെ സങ്കടമാണ്. അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയല്ലാതെ എന്ത് ചെയ്യാൻ.”- മാമുക്കോയ പ്രതികരിച്ചു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിൻ്റെ അന്ത്യം. 41 വയസായിരുന്നു. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Story Highlights: subi suresh mamukkoya remembers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here