വളരെ സന്തോഷവതിയായി നിൽക്കുന്ന സമയത്താണ് സുബിയുടെ വിടവാങ്ങൽ; ടിനി ടോം

വിടവാങ്ങിയ പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ താരം സുബി സുരേഷിൻറെ മരണം വേദനിപ്പിക്കുന്നതാണെന്ന് നടൻ ടിനി ടോം. തുടക്കം മുതൽ ഒരുപാട് പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. പെട്ടെന്ന് ഇങ്ങനെ ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ലെന്ന് ടിനി ടോം പറഞ്ഞു.
സുബിയയുടെ വിവാഹം ഏകദേശം ഉറപ്പിച്ചു വച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷവതിയായി നിൽക്കുന്ന സമയത്താണ് കരൾ സംബന്ധമായ പ്രശ്‌നം ഉണ്ടാകുന്നത്. പിന്നീട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു. പക്ഷെ അസുഖം പെട്ടന്ന് രൂക്ഷമായി. ആളുകളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മലയാളികൾക്ക് പ്രിയങ്കരിയായിരുന്നു സുബി സുരേഷെന്ന് ടിനി ടോം പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Read Also: ‘കൂടപ്പിറപ്പുകൾ പോലെ ഒരുപാട് വേദികൾ പങ്കിട്ടവർ’; സുബി സുരേഷിൻ്റെ ഓർമയിൽ കലാഭവൻ പ്രജോദ്
Story Highlights: Tini tom About Subi Suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here