‘കൂടപ്പിറപ്പുകൾ പോലെ ഒരുപാട് വേദികൾ പങ്കിട്ടവർ’; സുബി സുരേഷിൻ്റെ ഓർമയിൽ കലാഭവൻ പ്രജോദ്

അല്പം മുൻപ് അന്തരിച്ച പ്രമുഖ ചലച്ചിത്ര- ടെലിവിഷൻ താരം സുബി സുരേഷിൻ്റെ ഓർമയിൽ കലാഭവൻ പ്രജോദ്. കൂടപ്പിറപ്പുകൾ പോലെ മുന്നോട്ടുപോയവരാണ്. ഒരുപാട് വേദികൾ പങ്കിട്ടു. ഇത്ര പെട്ടെന്ന്, ഇങ്ങനെ ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ല എന്ന് അദ്ദേഹം ട്വൻ്റിഫോറിനോട് പറഞ്ഞു.
“ട്രീറ്റ്മെൻ്റിലായിരുന്നു. വളരെ ഷോക്കിംഗാണ്. ഇങ്ങനെ, പെട്ടെന്നൊരു വിടവാങ്ങൽ വളരെ ഷോക്കിംഗാണ്. തുടക്കം മുതൽ ഒരുപാട് പ്രോഗ്രാമുകളിൽ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. ഇത്ര പെട്ടെന്ന്, ഇങ്ങനെ ഒരു വിടവാങ്ങൽ പ്രതീക്ഷിച്ചില്ല. ട്രീറ്റ്മെൻ്റിനൊക്കെ ഒരുപാട് പേർ സഹായിച്ച് മുന്നോട്ടുപോവുകയായിരുന്നു. കൂടെയുള്ള ആർട്ടിസ്റ്റുകളുമായി ഒരുപാട് വർഷം ഒരുപാട് വേദികൾ പങ്കിട്ട് കൂടപ്പിറപ്പുകൾ പോലെ മുന്നോട്ടുപോയവരാണ്. വേദികളിലായാലും ടിവി പരിപാടികളിലായാലും അങ്ങനെ തന്നെ.”- കലാഭവൻ പ്രജോദ് പറഞ്ഞു.
കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാളത്തിലെ അറിയപ്പെടുന്ന കോമഡി ആർട്ടിസ്റ്റ് ആയിരുന്നു. കഴിഞ്ഞ മാസം 9ന് സുബി സുരേഷ് ഫ്ലവേഴ്സ് ഒരു കോടി പരിപാടിയിൽ പങ്കെടുത്തിരുന്നു.
Story Highlights: kalabhavan prajod subi suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here