Advertisement

”യക്ഷി വസിക്കുന്നെന്ന വിശ്വാസം”; ‘ആലപ്പുഴയിലെ ഒറ്റപ്പന ഇനി ഓർമ’; ദേശീയപാതക്കായി ഒറ്റപ്പന മുറിച്ചുമാറ്റി

February 23, 2023
Google News 2 minutes Read

ആലപ്പുഴ ദേശീയപാതയിലെ ഒറ്റപ്പന മുറിച്ചുമാറ്റി. ദേശീയപാതയുടെ വകസനത്തിനായാണ് ഒറ്റപ്പന മുറിച്ചുമാറ്റിയത്. അർഹമായ ബഹുമതികളോടെയാണ് നാട്ടുകാർ യാത്രാമൊഴി നൽകിയത്. ആലപ്പുഴ ദേശീയപാതയ്ക്ക് തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഭഗവതിയുടെ തോഴിയായ യക്ഷി ഈ പനയിൽ വസിക്കുന്നുണ്ടെന്നും പനയ്ക്ക് ദൈവിക ശക്തി ഉണ്ടെന്നുമായിരുന്നു വിശ്വാസം. (alappuzha haripad palm tree cuts)

പനയ്ക്ക് ചുവട്ടിലാണ് ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നടത്തിയിരുന്നത്. അതുകൊണ്ട് ഉത്സവം കഴിയുന്നത് വരെ മരം മുറിക്കരുതെന്നായിരുന്നു ആവശ്യം. മാത്രമല്ല, ഭഗവതിയുടെയും യക്ഷിയുടെയും അനുമതി വാങ്ങണം.

Read Also: ‘ഒരു സീരിയസ് ലിവർ പേഷ്യന്റായാണ് സുബി ആശുപത്രിയിലെത്തിയത്’; ചികിത്സിച്ച ഡോക്ടർ ട്വന്റിഫോറിനോട്

ഉത്സവം കഴിയുന്നത് വരെ പന മുറിച്ച് മാറ്റരുതെന്ന വിശ്വാസികളുടെ അഭ്യര്‍ഥന പ്രകാരം അധികൃതര്‍ നീട്ടിവെക്കുകയായിരുന്നു. ഭഗവതിയുടെ ഉറ്റ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്ന ഐതിഹ്യം കണക്കിലെടുത്ത് പരിഹാരക്രിയകള്‍ നടത്തിയ ശേഷം മാത്രം മുറിച്ചാല്‍ മതിയെന്നായിരുന്നു വിശ്വാസികളുടെ അഭ്യര്‍ഥന.

ദേശീയപാതവികസനത്തിനായി സമീപത്തെ മുഴുവൻ മരങ്ങളും കെട്ടിടങ്ങളും മാറ്റിയപ്പോള്‍ വിശ്വാസികളുടെ അഭ്യര്‍ഥന കണക്കിലെടുത്ത് ഈ പന മാത്രം അധികൃതര്‍ മാറ്റിനിര്‍ത്തി.ഒടുവിൽ ഉത്സവം സമാപിച്ച്, തന്ത്രിയുടെ മേല്‍നോട്ടത്തില്‍ പരിഹാരക്രിയകൾ കൂടി നടത്തിയ ശേഷമാണ് ഇപ്പോള്‍ മരം മുറിച്ചത്.

Story Highlights: alappuzha haripad palm tree cuts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here