പിഎംഎ സലാമിനും എം.അബ്ദുല്‍ ഹയ്യിനും ദമ്മാമില്‍ സ്വീകരണം

ഹ്രസ്വ സന്ദര്‍ശനത്തിന് സൗദി കിഴക്കന്‍ പ്രവിശ്യയിലെത്തിയ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാമിനും ഇശല്‍ ഗായകനും പത്രപ്രവര്‍ത്തകനുമായ എം.അബ്ദുല്‍ ഹയ്യിനും ദമ്മാം കിംഗ് ഫഹദ് വിമാനത്താവളത്തില്‍ കെഎംസിസി നേതാക്കള്‍ സ്വീകരണം നല്‍കി.
നാളെ ഖത്വീഫ് കെഎംസിസി കേന്ദ്ര കമ്മറ്റി 37 വാര്‍ഷിക ആഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കും.(dammam kmcc welcomes PMA Salam and M. Abdul Hayy)
സൗദി കെഎംസിസി ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, ഡോ .സി എച്ച് ഇബ്രാഹിം കുട്ടി, കിഴക്കന്‍ പ്രവിശ്യാ കെഎംസിസി നേതാക്കളായ മുഹമ്മദ് കുട്ടി കോഡൂര്‍, റഹ്മാന്‍ കാരയാട്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, ഒ.പി ഹബീബ് ബാലുശ്ശേരി, ടി. ടി കരീം, എ ആര്‍ സലാം ആലപ്പുഴ, ഖതീഫ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ സി.പി ഷെരീഫ് ചോലമുക്ക്, മുഷ്താഖ് പേങ്ങാട്, അസീസ് കാരാട്, ജില്ലാ കെഎംസിസി നേതാക്കളായ മുഹമ്മദ് അമീന്‍ കളിയിക്കാവിള, ഹുസൈന് കെപി, ഫൈസല്‍ കൊടുമ, ബഷീര്‍ ഉപ്പള, ജൗഹര്‍ കുനിയില്‍,അബ്ദുല്‍ സമദ് കെപി എന്നിവര്‍ പങ്കെടുത്തു.
Story Highlights: dammam kmcc welcomes PMA Salam and M. Abdul Hayy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here