ബൈക്ക് ടാക്സി നിരോധിച്ച് ഡൽഹി സർക്കാർ

ബൈക്ക് ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സർക്കാർ. ഡല്‍ഹി വാഹന വകുപ്പിന്റെ ഈ ഉത്തരവിലൂടെ ഊബര്‍, ഒല, റാപിഡോ തുടങ്ങിയ ബൈക്ക് ടാക്‌സികള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ റജിസ്‌ട്രേഷനുള്ള വാഹനങ്ങളിൽ യാത്രികരുമായി പോകുന്നത് മോട്ടര്‍ വാഹന നിയമത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
നിയമം ലംഘിച്ചാൽ ആദ്യ തവണ 5000 രൂപയും വീണ്ടും പിടിക്കപ്പെടുകയാണെങ്കില്‍ പിഴ 10,000 രൂപയായി ഉയരുകയും തടവുശിക്ഷ വരെ ലഭിക്കുകയും ചെയ്യും. മാത്രവുമല്ല ഡ്രൈവറുടെ ലൈസന്‍സ് മൂന്നു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുമെന്നും ഡല്‍ഹി മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ നിയമം ലംഘിച്ച് ബൈക്ക് ടാക്‌സി ഓടിച്ചാൽ ഓടിക്കുന്നവർക്ക് മാത്രമല്ല കമ്പനികളും ഇനിമുതൽ വെട്ടിലാകും
കമ്പനികളിൽ നിന്ന് ഒരു ലക്ഷം രൂപ പിഴയാണ് ബൈക്ക് ടാക്‌സി സര്‍വീസ് നടത്തിയാല്‍ ഈടാക്കുക.
ഇത് ആദ്യമായല്ല ബൈക്ക് ടാക്‌സികള്‍ക്ക് നേരെ അധികൃതര്‍ നടപടിയെടുക്കുന്നത്. ബൈക്ക് ടാക്‌സി കമ്പനിയായ റാപിഡോ പ്രവര്‍ത്തിക്കുന്നത് നിയമപരമായ അനുമതിയില്ലാതെയാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here