ബലാത്സംഗം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകൾ പ്രതി; ഇൻസ്പെക്ടറെ പിരിച്ചു വിടും

അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇൻസ്പെക്ടറെ കൂടി പൊലീസ് സേനയിൽ നിന്ന് പിരിച്ചു വിടാൻ തീരുമാനം. പൊലീസ് സേനയിലെ ഉദ്യോഗസ്ഥരുടെ വഴി വിട്ട ബന്ധങ്ങൾ അവസാനിപ്പിക്കുന്നതിനാണ് അച്ചടക്ക നടപടിയിലേക്ക് വകുപ്പ് നീങ്ങുന്നത്. ഇതിന്റെ തുടർച്ചയായാണ് ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ ശിവശങ്കറിന് ഡിജിപി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. Disciplinary action against Inspector
ബലാത്സംഗം, വധശ്രമം ഉൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകൾ ശിവശങ്കറിന് എതിരെയുണ്ട്. ശിവശങ്കരൻ സർവീസിൽ നിന്ന് പിരിച്ചു വിടാതിരിക്കാനുള്ള കാരണം അറിയിക്കുന്നതിനാണ് ഡിജിപി നോട്ടീസ് നൽകിയത്.
Read Also: പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ
സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ ഇരുപത്തിയൊന്ന് തവണ വകുപ്പ് തല നടപടികൾ നേരിട്ട പൊലീസ് ഉദ്യോഗസ്ഥനാണ് ശിവശങ്കരൻ. ശിവശങ്കരനെ കൂടാതെ മൂന്ന് എസ്.ഐമാരെ കൂടി പിരിച്ചു വിടാനുള്ള നടപടിയും വകുപ്പ് തലത്തിൽ തുടങ്ങിയിട്ടുണ്ട്. നടപടികളുമായി ബന്ധപ്പെട്ട് ഡി.ഐ.ജിമാർക്ക് ഡി.ജി.പി ഇതുസംബന്ധിച്ച നിർദ്ദേശം നൽകി.
Story Highlights: Disciplinary action against Inspector
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here