അടിക്ക് തിരിച്ചടിയുമായി സിറ്റി- ലെപ്‌സിഗ് മത്സരം; പോർട്ടോക്ക് എതിരെ ഇന്റർ മിലാന് വിജയം

ചാമ്പ്യൻസ് ലീഗ് നോക്കോട്ട് ഘട്ടത്തിൽ ഇന്ന് നടന്ന ആദ്യ പാദ മത്സരത്തിൽ ജർമൻ ക്ലബ് ലെപ്‌സിഗിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. ജർമനിയിലെ റെഡ് ബുൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. രണ്ടാം മത്സരത്തിൽ പോർച്ചുഗൽ ക്ലബ് എഫ്‌സി പോർട്ടോയെ ഇറ്റാലിയൻ ക്ലബ് ഇന്റർ മിലൻ കീഴടക്കി. ഇന്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റൊമേലു ലുക്കാക്കുവാണ് വിജയ ഗോൾ നേടിയത്. ഇരു മത്സരങ്ങളുടെയും രണ്ടാം പാദം മാർച്ച് 15ന് നടക്കും. Inter won and Manchester City draw on Champions League
ആദ്യ പകുതി മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യമായിരുന്നു. കുറിയ പാസിങ്ങിലൂടെ കാലം നിറഞ്ഞു കളിച്ച സിറ്റി ജർമൻ ക്ലബ്ബിനെ വെള്ളം കുടിപ്പിച്ചു. ജർമൻ ക്ലബ് ലെപ്‌സിഗിന്റെ മധ്യനിര താരമായ സേവർ ശ്ളാഗറിന്റെ പിഴവിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റി ആദ്യത്തെ ഗോൾ നേടുന്നത്. ശ്ളാഗർ മറിച്ചു നൽകാൻ ശ്രമിച്ച പാസ് പിടിച്ചെടുത്ത സിറ്റിയുടെ ജാക്ക് ഗ്രീലിഷ് മധ്യനിര താരം ഗുൻഡോഗൻ വഴി വിങ്ങറായ റിയാദ് മഹ്‌റെസിലേക്ക് എത്തിക്കുകയായിരുന്നു. അൾജീരിയൻ താരത്തിന് പിഴച്ചില്ല, ലെപ്‌സിഗിന്റെ ജർമൻ ഗോൾകീപ്പർ ജാനിസ് ബ്ലാസ്വിച്ചിനെ മറികടന്ന് പന്ത് വലയിൽ.
ഏകപക്ഷീയമാകും എന്ന കരുതിയ മത്സരത്തിന് രണ്ടാം പകുതിയിൽ വഴിത്തിരിവുണ്ടായി. കൂടുതൽ സമയം പന്ത് കൈവശം നിലനിർത്താൻ ലെപ്‌സിഗ് ശ്രമിച്ചതോടെ പെപ് ഗാർഡിയോളയുടെ പടയാളികൾക്ക് കാലിടറാൻ തുടങ്ങി. 70 ആം മിനുറ്റിൽ ലെപ്‌സിഗ് താരമായ ഹൽസ്റ്റൻബെർഗിൽ നിന്ന് ലഭിച്ച കോർണർ യുവതാരം ഗ്വാർഡിയോൾ ഉയർന്നു ചാടി സിറ്റിയുടെ വലയിലേക്ക് ചെത്തിയിടുമ്പോൾ അക്കന്ജിയും ഡിയാസുമടങ്ങുന്ന പ്രതിരോധ നിരക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. പിന്നീട്, വിജയഗോൾ നേടാനായി ലെപ്‌സിഗിന്റെ ഗോൾവല ലക്ഷ്യമാക്കി സിറ്റി തുടരെ ആക്രമണങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
Story Highlights: Inter won and Manchester City draw on Champions League
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here