Advertisement

മാംസാഹാരം കഴിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു, ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കെതിരെ കോൺഗ്രസ്

February 23, 2023
2 minutes Read

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിക്കെതിരെ കർണാടക കോൺഗ്രസ്. സി.ടി രവി മാംസാഹാരം കഴിച്ച ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ചുവെന്നാണ് ആരോപണം. ഫെബ്രുവരി 19 ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ഭട്കലിലെ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

ശിവാജി ജയന്തിയിൽ പങ്കെടുക്കുന്നതിനായാണ് സി.ടി രവി കർണാടകയിലെ കാർവാർ ജില്ലയിൽ എത്തിയത്. പരിപാടി പൂർത്തിയാക്കിയ ശേഷം രവി ഉച്ചഭക്ഷണത്തിനായി ഭട്കൽ എംഎൽഎ സുനിൽ നായിക്കിന്റെ ഷിറയിലെ വസതിയിലെത്തി. നായിക്കിന്റെ വസതിയിൽ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു.

ഉച്ചഭക്ഷണത്തിന് ശേഷം സി.ടി രവി ബിജെപി ഓഫീസിലെത്തി പാർട്ടി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷം രാജാംഗന നാഗബാന ക്ഷേത്രം സന്ദർശിച്ചു, എന്നാൽ ക്ഷേത്രപരിസരത്ത് പ്രവേശിച്ചിരുന്നില്ല. പുറത്ത് നിന്ന് പ്രാർത്ഥിച്ചു മടങ്ങി. ശേഷം അടുത്തുള്ള കരിബന്ത ക്ഷേത്രം സന്ദർശിച്ചു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

സി.ടി രവി മാംസാഹാരം കഴിച്ച ശേഷമാണ് ക്ഷേത്ര ദർശനം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. ഭട്കൽ എംഎൽഎയുടെ വസതിയിൽ നിന്നും സി.ടി രവി മത്സ്യം കഴിച്ചെന്നും, ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നും ഇത് വ്യക്തമാണെന്നും കോൺഗ്രസ് എംഎൽഎ പ്രിയങ്ക് ഖാർഗെ പറഞ്ഞു.

Story Highlights: Karnataka Congress accuses BJP’s CT Ravi of entering temple after having non-veg meal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top