തുക മുഴുവനും അടച്ചുതീര്‍ത്തു; നിര്‍വാന് ഉടന്‍ മരുന്നെത്തും

എസ്എംഎ രോഗബാധിതനായ ഒന്നര വയസുകാരന്‍ നിര്‍വാന് മരുന്ന് ഉടനെത്തും. മരുന്നിന് ആവശ്യമായ മുഴുവന്‍ തുകയും അടച്ചുതീര്‍ത്തു. ആകെ 17.5 കോടിയോളം രൂപയാണ് നിര്‍വാന്റെ ചികിത്സയ്ക്ക് വേണ്ടത്.medicine will arrive soon for Nirvan suffering from SMA
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ ജനിതക രോഗം പിടിപ്പെട്ട നിര്‍വാണ്‍ സാരംഗിന് 11 കോടിയിലധികം രൂപയുടെ സഹായം നല്‍കിയത് പേര് വെളിപ്പെടുത്താത്ത ഒരജ്ഞാതനാണ്. വിദേശത്തു നിന്നുള്ള പേരു വെളിപ്പെടുത്താത്ത വ്യക്തിയാണ് ധനസഹായം സ്വരൂപിക്കാന്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് 1.4 മില്യന്‍ ഡോളര്‍ അതായത് ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ സംഭാവന ചെയ്തത്.
നിര്‍വാന് സോള്‍ജന്‍സ്മ എന്ന ഒറ്റത്തവണ ജീന്‍ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്ക്17.5 കോടിയിലേറെ ചെലവ് വരുന്ന മരുന്നാണ് വേണ്ടത്. അമേരിക്കയില്‍നിന്ന് മരുന്ന് എത്തിക്കാന്‍ വേണ്ടി കുട്ടിയുടെ മാതാപിതാക്കള്‍ സുമനസ്സുകളുടെ സഹായം തേടിയിരുന്നു. എസ്എംഎ ടൈപ്പ് 2 രോഗബാധിതനായ കുഞ്ഞിന് ഏഴ് മാസത്തിനകം കുത്തിവയ്പ് ആവശ്യമാണ്. ആവശ്യമായ തുക അടച്ചതോടെ നിര്‍വാന്റെ മാതാപിതാക്കള്‍ക്കും ആശങ്കയൊഴിഞ്ഞു.
Read Also:കടക്കെണിയിൽ കെഎസ്ആർടിസി; പങ്കാളിത്ത പെൻഷൻ കുടിശിക 251 കോടി
പ്രായമായിട്ടും മകന്‍ ഇരിക്കാനും എഴുന്നേല്‍ക്കാനും മടികാണിച്ചതോടെ ഡോക്ടറെ സമീപിക്കുകയായിരുന്നു നിര്‍വാന്റെ മാതാപിതാക്കള്‍. ആദ്യ പരിശോധനകളില്‍ ഞരമ്പിനു പ്രശ്‌നമുണ്ടെന്നും നട്ടെല്ലിന് 19 ഡിഗ്രി വളവും കണ്ടെത്തിയിരുന്നു. വീണ്ടും പരിശോധന നടത്തിയതോടെയാണ് കുഞ്ഞിന് എസ്എംഎ ടൈപ്പ് 2 ആണെന്നു സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നാണ് 17.4 കോടി രൂപ വിലയുള്ള മരുന്ന് എത്തിക്കുന്നത്.
Story Highlights: medicine will arrive soon for Nirvan suffering from SMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here