93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിൻറെ പ്രൗഢി ഉയർത്തുന്നതാണ് മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയ 93 കോടിയുടെ വികസന പദ്ധതിയെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോവളത്തേക്ക് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കും വിധമുള്ള അടിസ്ഥാന സൗകര്യ വിപുലീകരണം ആണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.(pa muhammed riyas on 95 crores kovalam tourism project)
കോവളത്തേക്ക് വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിക്കും വിധമുള്ള അടിസ്ഥാന സൗകര്യ വിപുലീകരണം ആണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തെ ടൂറിസം ഹബാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് കോവളത്തിൻ്റെ പ്രൗഢി ഉയർത്തുന്ന പദ്ധതി എന്നും മന്ത്രി പറഞ്ഞു.
Read Also: 2025-ലെ മഹാ കുംഭമേള; 2500 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ലോക ടൂറിസം ഭൂപടത്തിൽ കേരളത്തെ ആദ്യമായി അടയാളപ്പെടുത്തിയ വിനോദസഞ്ചാര കേന്ദ്രമാണ് തിരുവനന്തപുരം ജില്ലയിലെ കോവളം. കോവിഡ് പ്രതിസന്ധിയും കടലാക്രമണവും കാരണം പ്രതിസന്ധിയിലായ കോവളത്തിൻറെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സമഗ്ര വികസന പദ്ധതി നടപ്പിലാക്കണമെന്നത് ദീർഘകാലത്തെ ആവശ്യമാണ്.
കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നതിനായി 93 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുകയാണ്. കിഫ്ബി പദ്ധതിയിലാണ് കോവളവും അനുബന്ധ ബീച്ചുകളും നവീകരിക്കുന്നത്.
ടൂറിസം വകുപ്പിൻറെ ചുമതലയേറ്റയുടനെ 2021 മെയ് 26 ന് കോവളം ബീച്ച് സന്ദർശിച്ചിരുന്നു. തുടർന്ന് ബീച്ചിൻറെ അറ്റകുറ്റപ്പണികൾ നടപ്പിലാക്കി. 2021 ജൂലൈ 26 ന് കോവളം ബീച്ചിൻറെ ഭാവി വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തുകൊണ്ട് യോഗം ചേർന്നു. ബഹു. മുഖ്യമന്ത്രിയും കോവളം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് യോഗങ്ങൾ വിളിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.
കോവളം ടൂറിസം വികസനം
കേരളത്തിൻറെ ടൂറിസം മേഖലയ്ക്ക് കരുത്തേകും..
Story Highlights: pa muhammed riyas on 95 crores kovalam tourism project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here