ആഴ്ച്ചയിൽ 4 ദിവസത്തെ പ്രവൃത്തി ദിനം ഉത്പാദനക്ഷമത വർധിപ്പിച്ചു

പല കമ്പനികളും ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തി ദിനം പരീക്ഷിച്ചിരുന്നു. ഈ കമ്പനികളിലെ എല്ലാ ജീവനക്കാരും ആഴ്ചയില്‍ നാല് ദിവസംമാത്രം ജോലിക്കെത്തിയാല്‍ മതി. എന്നാല്‍ അവരുടെ ശമ്പളത്തില്‍ യാതൊരു കുറവുമുണ്ടാകില്ല. എന്നാൽ ഈ പരീക്ഷണത്തിൽ പല കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയിൽ വലിയ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. അതുകൊണ്ട് ഈ ട്രയലിൽ പങ്കെടുത്ത ഭൂരിഭാഗം യുകെ കമ്പനികളും ഇപ്പോൾ ഇതേ മാതൃകയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ദി ഗാർഡിയന്റെ റിപ്പോർട്ട് അനുസരിച്ച്, ആറ് മാസത്തെ ട്രയൽ പരീക്ഷിച്ച 61 കമ്പനികളിൽ 56 എണ്ണവും ആഴ്ചയിൽ നാല് ദിവസത്തെ നീട്ടാൻ തീരുമാനിച്ചു. ഈ ആഴ്ച ആദ്യം പുറത്തിറക്കിയ ട്രയൽ പഠനത്തിൽ, പത്തിൽ ഒമ്പത് കമ്പനികളും അവരുടെ ജീവനക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് കണ്ടത്. ആഴ്ചയിലെ നാല് ദിവസത്തെ പ്രവൃത്തിയിൽ തുടരാൻ താൽപ്പര്യപ്പെടുന്നുവെന്നും കണ്ടെത്തി. യുകെയിലുടനീളമുള്ള 60-ലധികം സ്ഥാപനങ്ങളിലാണ് 2022 ജൂണിനും ഡിസംബറിനും ഇടയിലായി ഈ ട്രയൽസ് നടന്നത്.
ജീവനക്കാരുടെ ക്ഷേമവും തൊഴിൽ-ജീവിത സന്തുലിതാവസ്ഥയും മെച്ചപ്പെട്ടുവെന്ന് ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ പറഞ്ഞു. കൂടാതെ, ആഴ്ചയിലെ നാല് ദിവസത്തെ പ്രവൃത്തി നയം കാരണം ജീവനക്കാർ ജോലി ഉപേക്ഷിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ഡാറ്റ ചൂണ്ടികാണിക്കുന്നു.
Story Highlights: These companies tried 4-day work week for months and are now sticking with
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here