സസ്‌പെൻഷനിലായ സി.ഐ തൃശ്ശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു

സസ്‌പെൻഷനിലായ സി.ഐ തൃശ്ശൂരിൽ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് മീനാക്ഷിപുരം ഇൻസ്‌പെക്ടറും കൊല്ലം സ്വദേശിയുമായ പി.എം.ലിപി ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.പാലിയേക്കര ടോൾ പ്‌ളാസയിൽ വെച്ച് കാറിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമം. ( CI tries commit suicide in thrissur )
ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് പാലിയേക്കര ടോൾപ്ലാസയിൽ നാടകീയ സംഭവങ്ങൾ… വൃദ്ധനോട് അപമര്യാദയായി പെരുമാറിയ കേസിൽ കഴിഞ്ഞ ദിവസമാണ് മീനാക്ഷിപുരം ഇൻസ്‌പെക്ടർ പി എം ലിപി സസ്‌പെൻഷനിലായത്. സസ്‌പെൻഷനെ തുടർന്ന് ഇദ്ദേഹം കൊല്ലത്തെ വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് ഇന്ന് പെട്രോളുമായി കാറിൽ പാലക്കാട്ടേക്ക് യാത്ര തിരിക്കുകയായിരുന്നു. താൻ ആത്മഹത്യ ചെയ്യുമെന്ന് അടുത്ത സുഹൃത്തുക്കളോട് ലിപി പറഞ്ഞിരുന്നു.
ഈ വിവരമറിഞ്ഞ പൊലീസ് ഫയർ ഫോഴ്‌സ് ഉൾപ്പടെയുള്ള സന്നാഹങ്ങളുമായി പാലിയേക്കര ടോൾ പ്‌ളാസയിൽ കാത്തു നിന്നു. ടോൾപ്ലാസയിലെത്തിയ കാർ തടഞ്ഞു. ഇതിനിടെയാണ് സി.ഐ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ കാറിൻറെ ചില്ല് തകർത്ത് ഫയർഫോഴ്‌സ് കാറിനുള്ളിലേക്ക് വെള്ളം അടിച്ചു. പൊലീസ് ഇദ്ദേഹത്തെ അനുനയിപ്പിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .സസ്‌പെൻഷനിലായതിൻറെ മനോവിഷമമാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Story Highlights: CI tries commit suicide in thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here