ലൈഫ് മിഷന്‍ കോഴ ഇടപാട്; ഇ.ഡി നോട്ടീസിന് മറുപടി നല്‍കാതെ സി.എം രവീന്ദ്രന്‍
ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ഇ.ഡി നല്‍കി നോട്ടീസിന് മറുപടി നല്‍കാതെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍. കേസില്‍ ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി രവീന്ദ്രന്‍ നോട്ടീസ് നല്‍കിയത്. കേസിലെ പ്രതിയായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.CM Ravindran did not reply to ED notice Life Mission case
ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ 9 ദിവസമാണ് ഇ.ഡി. ചോദ്യം ചെയ്തത്. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ഇ.ഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസില്‍ സ്വപ്ന സുരേഷുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകള്‍ തന്റെ തന്നെയെന്ന് എം ശിവശങ്കര്‍ സമ്മതിച്ചതായാണ് സൂചന.
Read Also: പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കാനുള്ള ലൈഫ് പദ്ധതി എങ്ങനെ ലൈഫ് മിഷന്‍ വിവാദത്തിലേക്കെത്തി?
ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണ് എന്നാണ് ഇ. ഡി കോടതിയില്‍ അറിയിച്ചിരുന്നത്. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തില്‍ ശിവശങ്കറിനെ കലൂരിലെ പിഎംഎല്‍എ കോടതിയില്‍ ഇന്ന് ഉച്ചയോടെ ഹാജരാക്കും. ശിവശങ്കറില്‍ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തില്‍ ആണ് കേസില്‍ സി എം രവിന്ദ്രനെയും ഇ.ഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇ.ഡി നല്‍കിയ സി എം രവീന്ദ്രന്‍ ഇനിയും മറുപടി നല്‍കിയിട്ടില്ല.
Story Highlights: CM Ravindran did not reply to ED notice Life Mission case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here