Advertisement

വിറ്റത് 512 കിലോഗ്രാം സവാള; ലഭിച്ചത് 2 രൂപ; പക്ഷേ തട്ടിപ്പ് നടന്നിട്ടില്ല !

February 24, 2023
Google News 2 minutes Read
maharashtra farmer sells 512 kg onion gets 2 Rs back

ആഗോളതലത്തിൽ സവാള ക്ഷാമം കൊടുമ്പിരി കൊണ്ടിട്ടും 512 കിലോഗ്രാം സവാള വിറ്റ കർഷകന് ലഭിച്ചത് 2 രൂപ മാത്രം ! തെക്ക്-പടിഞ്ഞാറൻ മഹാരാഷ്ട്രയിലാണ് സംഭവം. ( maharashtra farmer sells 512 kg onion gets 2 Rs back )

ടൈംസ് ഓഫ് ഇന്ത്യ നൽകിയ വിവരം പ്രകാരം വിപണിയിൽ ഒരു കിലോ സവാളയ്ക്ക് ഒരു രൂപയാണ് കർഷകനായ രാജേന്ദ്ര തുക്കാറാം ഛാൻവന് ലഭിച്ചത്. 512 കിലോഗ്രാം സവാള വിറ്റപ്പോൾ 512 രൂപ കിട്ടി. 509.50 രൂപയുടെ ഗതാഗതക്കൂലിയും ചുമട്ടുകൂലിയും കൂടി കിഴിച്ച് മിച്ചം ലഭിച്ചത് 2 രൂപയാണ്. അതും പോസ്റ്റ് ഡേറ്റഡ് ചെക്കായാണ് ലഭിച്ചത്.

500 കിലോഗ്രാം സവാള ഉത്പാദിപ്പിക്കാൻ വിത്തും, വളവും, കീടനാശിനിയുമെല്ലാം വാങ്ങിയ വകയിൽ 40,000 രൂപയാണ് ഛാൻവന് ചെലവായത്. കഴിഞ്ഞ വർഷം ഒരു കിലോ സവാളയ്ക്ക് 20 രൂപയെന്ന നിരക്കിലാണ് വിറ്റ് പോയിരുന്നത്. എന്നാൽ ഖാരിഫ് സീസണിലുണ്ടായ വൻ വിളവെടുപ്പ് കാരണം ഇത്തവണ വില കുത്തനെ ഇടിയുകയായിരുന്നു. നിലവിൽ ഇന്ത്യയിൽ ഒരു ക്വിന്റൽ സവാളയ്ക്ക് വില 550 രൂപയാണ്.

ആഗോള തലത്തിൽ സവാളയ്ക്ക് ക്ഷാമം വന്നിരിക്കുന്ന സാഹചര്യത്തിലാണ് കർഷകന് 512 കിലോഗ്രാം സവാള വിറ്റിട്ടും ഇത്ര തുച്ഛമായ തുക ലഭിച്ചത്. തങ്ങൾക്ക് സംഭവിച്ച നിഷ്ടം നികത്തണമെന്ന് കാണിച്ച് കർഷകർ കേന്ദ്ര സർക്കാരിന് കത്തയച്ചിട്ടുണ്ട്.

Story Highlights: maharashtra farmer sells 512 kg onion gets 2 Rs back

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here