Advertisement

സിഎംഡിആർഎഫിൽ വ്യാപക തട്ടിപ്പ്: 6 മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തണമെന്ന് വിജിലൻസ് ശുപാർശ

February 24, 2023
Google News 2 minutes Read

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. വിജിലൻസ് നടത്തിയ തുടർ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും. ആറു മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തണമെന്നും വിജിലൻസ് ശുപാർശ.

തിരുവനന്തപുരത്ത് കാരോട് സ്വദേശി മുഖേന ധനസഹായം ലഭിച്ചത് ഇരുപതിലധികം പേർക്കാണെന്ന് വിജിലൻസ് കണ്ടെത്തി. മാറിനല്ലൂരിൽ വയറുവേദനയ്ക്ക് ഒരു ദിവസം ചികിത്സ തേടിയ ആൾക്ക് ഹൃദ്രോഗത്തിൻ്റെ ധനസഹായം ലഭിച്ചു. കോട്ടയത്ത് 4 ഇടങ്ങളിൽ ഉദ്യോഗസ്ഥ വീഴ്ച കാരണം അനർഹർക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തി.

തൊടുപുഴ താലൂക്കിൽ 2001 മുതൽ 2023 വരെ ലഭിച്ച 70 അപേക്ഷകളിൽ ഒരേ ഫോൺ നമ്പർ. കൊല്ലത്ത് പ്രകൃതിക്ഷോഭത്തിൽ വീട് നശിച്ചെന്ന വ്യാജന സിഎംഡിആർഎഫിൽ നിന്ന് പണം തട്ടി. പടിഞ്ഞാറേ കല്ലട സ്വദേശിക്കാണ് 4 ലക്ഷം രൂപ ധനസഹായം ലഭിച്ചത്. വീടിന് 76% കേടുപാടുകൾ സംഭവിച്ചെന്ന വ്യാജ റിപ്പോർട്ട് നൽകിയാണ് തട്ടിപ്പ്. വീട്ടുടമസ്ഥൻ അപേക്ഷ നൽകിയിട്ടില്ലെന്ന് വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.

ഇത്തരത്തിൽ വൻ തട്ടിപ്പാണ് നടന്നിരിക്കുന്നത്. തട്ടിപ്പ് നടത്തി ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്യും. കൂടാതെ പരാതികളുടെ ആധികാരികത പരിശോധിക്കാൻ കളക്ടറേറ്റുകളിൽ സ്ഥിരമായി പ്രത്യേകസംഘം വേണമെന്നും ആറു മാസത്തിലൊരിക്കൽ ഓഡിറ്റിംഗ് നടത്തണമെന്നും വിജിലൻസ് ശുപാർശ ചെയ്യും.

Story Highlights: Rampant fraud in CMDRF: Vigilance recommends auditing every 6 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here