പശുവിൻ്റെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്

ലോകത്ത് ആദ്യമായി പശുക്കളുടെ ഏമ്പക്കത്തിനും അധോവായുവിനും നികുതി ചുമത്താനൊരുങ്ങി ന്യൂസിലാൻഡ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ഗ്രീൻഹൗസ് വാതക ഉദ്‌വമനം നിയന്ത്രിക്കുന്നതിനാണ് സർക്കാരിൻ്റെ പുതിയ നിർദ്ദേശം. രാജ്യത്തെ കാർഷിക മേഖലയിൽ വർദ്ധിച്ചുവരുന്ന മീഥേൻ ഉദ്‌വമനം പൂജ്യത്തിൽ എത്തുകയെന്ന ലക്ഷ്യമാണ് ന്യൂസിലൻഡിനുള്ളത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനാണ് ഏമ്പക്കത്തിനും അധോവായുവിനും നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡൻ അറിയിച്ചു. ന്യൂസിലൻഡിന്റെ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. മീഥേൻ ഉദ്‌വമനം കുറച്ചുകൊണ്ട്, കഴിയുന്ന രീതിയിൽ എല്ലാം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ജസീന്ദ ആർഡൻ പറഞ്ഞു.
ന്യൂസിലാന്റിലെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന്, 6.2 ദശലക്ഷം പശുക്കൾ സ്വാഭാവികമായി പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളാണ്. ഈ സാഹചര്യത്തിലാണ് നികുതി ചുമത്താൻ ഏർപ്പെടുത്തുന്നത്. ഈ തുക കാലാവസ്ഥാ സൗഹൃദ പരിപാടികൾക്ക് ചിലവാക്കുമെന്നും ആർഡേൺ പറഞ്ഞു. ലോകത്ത് കൃഷി മൂലമുള്ള മീഥേൻ വികിരണത്തിന്റെ പ്രധാന സ്രോതസ് പശുക്കളുടെ ഏമ്പക്കമാണെന്നു കണ്ടെത്തി പുതിയ പഠനം പുറത്തുവന്നിരുന്നു.
Story Highlights: Tax On Cows’ Burps And Farts: New Zealand’s New Climate Proposal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here