ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കേസ്: ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി. എംസിഡിയില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് വീണ്ടും നടത്താനുള്ള തീരുമാനം ഡല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ മേയര്‍ക്ക് അധികാരമില്ലെന്ന് കോടതി.ബിജെപി അംഗങ്ങളുടെ ഹര്‍ജിയിലാണ് തീരുമാനം. ( Big setback for AAP as Delhi HC stays re-election for MCD Standing Committee)
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് അസാധുവാക്കിയതിന്റെ പേരില്‍ വന്‍ സംഘര്‍മുണ്ടയതോടെ യാണ് കാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടത്തുമെന്ന്, മേയര്‍ ഷെല്ലി ഒബ്രോയ് പ്രഖ്യാപിച്ചത്. ഇത് ചോദ്യംചെയ്താണ് ബിജെപിയുടെ കൗണ്‍സിലര്‍മാരായ കമല്‍ജീത് ഷെരാവത്തും ശിഖ റോയിയും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്
ഹര്‍ജി പരിഗണിച്ച ഹൈകോടതി എംസിഡി ചട്ടങ്ങള്‍ വിരുദ്ധമാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനമെന്ന് പറഞ്ഞു.സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാന്‍ ഡല്‍ഹി മേയര്‍ക്ക് അധികാരമുള്ളതായി ചട്ടങ്ങളില്‍ പറയുന്നില്ലെന്നും. പുതിയ തെരഞ്ഞെടുപ്പിന്റ ആവശ്യം ഇല്ലെന്ന് കോടതി വ്യക്തമാക്കി. ലഫ്. ഗവര്‍ണര്‍ക്കും മേയര്‍ക്കും നോട്ടീസ് അയച്ച കോടതി മറുപടി നല്‍കാന്‍ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കഴിഞ്ഞ കൗണ്‍സിലില്‍ തമ്മിലടിച്ച ബിജെപി-എഎപി അംഗങ്ങള്‍ പരസ്പരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Story Highlights: Big setback for AAP as Delhi HC stays re-election for MCD Standing Committee