പശ്ചിമ കൊച്ചി കുടിവെള്ള വിതരണം ഇനിയും വൈകും; ട്രയൽ റൺ മാറ്റിവച്ചു

കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായില്ല. പാഴൂരിൽ നിന്നുള്ള കുടിവെള്ള വിതരണം ഇനിയും വൈകും. ഇന്ന് നടത്താനിരുന്ന രണ്ടാം മോട്ടോറിൻ്റെ ട്രയൽ റൺ മാറ്റിവെച്ചു. തിങ്കളാഴ്ച ട്രയൽ റൺ നടത്തുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. മൂന്നാം മോട്ടോറിൻ്റെ ട്രയൽ റൺ വെള്ളിയാഴ്ച നടക്കും.
അതേസമയം പശ്ചിമ കൊച്ചിയിലെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ ജില്ലഭരണകൂടം കൺട്രോൾ റൂം തുറന്നു. ഫോർട്ട് കൊച്ചി വെളി മൈതാനത്താണ് കൺട്രോൾ റൂം. മരടിൽ നിന്നുള്ള വെള്ളമാണ് ഇവിടെ വിതരണം ചെയ്യുക. കൂടുതൽ ടാങ്കർ ലോറികൾ പിടിച്ചെടുത്ത് ജലവിതരണത്തിന് വിനിയോഗിക്കും.
Read Also: കൊച്ചിയിലെ കുടിവെള്ള പ്രശ്നം; നാല് വലിയ ടാങ്കറുകൾ സജ്ജമാക്കി, കൺട്രോൾ റൂം നാളെ രാവിലെ തുറക്കും
ഇതിനിടെ തകരാറിലായ രണ്ട് മോട്ടോറുകളിലൊന്നിൻ്റെ ട്രയൽ റൺ ഇന്ന് നടത്തും. പരീക്ഷണം വിജയമായാൽ ഉടൻ ജലവിതരണം പുനരാരംഭിക്കും.
Story Highlights: Control room opened to address water scarcity in Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here