Advertisement

”ഭൂമിക്കടിയില്‍ ഒരു നദി”, ആമസോണ്‍ നദിയോളം വലുപ്പം; കണ്ടെത്തിയത് മലയാളി: പേര് ‘ഹംസ’

February 25, 2023
3 minutes Read
river hamza

2011ൽ ചില ശാസ്ത്രജ്ഞൻമാർ വളരെ പ്രത്യേകതയുള്ള ഒരു നദി കണ്ടെത്തി. ബ്രസീലിലെ ആമസോൺ മഴക്കാടുകളിലുള്ള ഒരു നദി. ആമസോൺ നദി പോലെ ഭൂമിക്കടിയില്‍ ഒരു വമ്പൻ നദി. ആമസോണ്‍ മേഖലയിൽ നാലായിരം മീറ്ററോളം ആഴത്തിലായാണ് ഈ നദി സ്ഥിതി ചെയ്യുന്നത്. (deeper river than amazon found by malayali named hamsa)

ഈ നദിക്ക് ആമസോൺ നദിയേക്കാൾ വീതിയും വരുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നദി കണ്ടെത്തിയത് ഒരു മലയാളിയാണ്. പതിറ്റാണ്ട് മുന്‍പാണ് സംഭവം. ജലപാതത്തിന് ബ്രസീലിലെ നാഷണല്‍ ഒബ്സർവേറ്ററി നൽകിയിരിക്കുന്ന പേര് റിവർ ഹംസ എന്നാണ്. വലിയ മണത്താൽ ഹംസ എന്ന മലയാളി ശാസ്ത്രജ്ഞനാണ് ആ പേരിന് പിന്നിൽ.

1970- 80 കാലഘട്ടത്തിൽ പോട്രോബാസ് എന്ന ബ്രസീലിയൻ എണ്ണ കമ്പനി എണ്ണനിക്ഷേപം കണ്ടെത്തുന്നതിന് ഈ മേഖലയിൽ ധാരാളം എണ്ണ കിണറുകള്‍ കുഴിച്ചിരുന്നു. നിർജീവമായ എണ്ണ കിണറുകളിലെ താപവ്യതിയാനം പരിശോധിച്ചപ്പോഴാണ് ആമസോണിന് സമാന്തരമായി ഒഴുകുന്ന നദി കണ്ടെത്തിയത്. ഇങ്ങനെ എണ്ണ കിണറുകൾ നിരീക്ഷിച്ച് നദികൾ കണ്ടെത്തുന്നതിന്റെ തലവനായിരുന്നു വലിയ മണത്താൽ ഹംസ.

Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

മണത്താൽ ഹംസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഈ നദി കണ്ടെത്തുന്നത്. ആ സമയത്ത് ബ്രസീൽ ഒബ്സര്‍വേറ്ററിയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്നു ഹംസ. കാലിക്കറ്റ് യൂണിവ്ഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ബിരുദാനന്തര ബിരുദത്തിന് ശേഷം ഹൈദരാബാദിലെ ദേശിയ ജിയോ ഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ ഗവേഷകനായിരുന്നു. കാന‍ഡയിൽ നിന്നും ഡോക്ടറേറ്റ് നേടിയ അദ്ദേഹം ബ്രസീലില്‍ ശാസ്ത്തജ്ഞനായി എത്തി.

ദി ഗാർഡിയനിലെ റിപ്പോർട്ട് പ്രകാരം വലുപ്പത്തിൽ ആമസോണിനൊപ്പം വരുമെങ്കിലും ഒച്ചിനേക്കാൾ പതിയെ ഒഴുകുന്ന നദിയെന്നാണ് ശാസ്ത്രജ്ഞന്മര്‍ ഈ നദിയെ വിശേഷിപ്പിക്കുക. ആൻഡിസ് പർവത മേഖലയിൽ നിന്നും ഉദ്ഭവിക്കുന്ന ഈ നദി അറ്റ്ലാൻഡിക്കില്‍ ചേരുന്നു എങ്കിലും കൃത്യമായി ഹംസ റിവർ ലയിക്കുന്ന ഇടം ഇന്നും മറഞ്ഞിരിക്കുകയാണ്. ഒഴുക്കിൻറെ വേഗത കുറവായതുകൊണ്ട് ഔദ്യോഗികമായി ഹംസ നദിയെ ഭൂഗർഭ നദിയായി കണക്കാക്കിയിട്ടില്ല. മണിക്കൂറിൽ ഒരിഞ്ചാണ് ഒരിഞ്ചാണ് ഹംസയുടെ ഒഴുക്ക്. അമസോണിനും ഹംസയ്ക്കും ഒരേ സഞ്ചാര ദിശയുമാണുള്ളത്.

Story Highlights: deeper river than amazon found by malayali named hamsa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top