കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 55 ലക്ഷം രൂപയുടെ സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. 55 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. മലപ്പുറം മോങ്ങം സ്വദേശി നവാഫാണ് (29) ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്.
ഇന്ന് രാവിലെ ജിദ്ദയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയതാണ് മലപ്പുറം മോങ്ങം സ്വദേശിയായ നവാഫ്. 55 ലക്ഷം രൂപ വില മതിക്കുന്ന 999 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. നവാഫ് തൻ്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സ്യൂളുകളിൽനിന്നും ലഭിച്ച 1060 ഗ്രാം സ്വർണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 999 ഗ്രാം 24 കാരറ്റ് സ്വർണമാണ് ലഭിച്ചത്.
കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 90000 രൂപയ്ക്കു വേണ്ടിയാണ് സ്വർണക്കടത്തിന് ശ്രമിച്ചതെന്ന് നവാഫ് വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നവാഫിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കും.
Story Highlights: Gold smuggling youth was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here