Advertisement

‘കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ദുരിതാശ്വാസ ഫണ്ട് ലഭിച്ചത്’; വിജിലൻസ് കണ്ടെത്തൽ തള്ളി ജോയ് പി ജോൺ

February 25, 2023
2 minutes Read
joy p john about disaster management fund

കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് തനിക്ക് ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക ലഭിച്ചത് എന്ന് മുണ്ടക്കയം സ്വദേശി ജോയ് പി ജോൺ. മറിച്ചുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് തവണയായി 20000 രൂപയാണ് ലഭിച്ചത്. എന്നാൽ ചട്ടങ്ങൾ പാലിക്കാതെ, ജോയ് പി ജോണിന് പണം അനുവദിച്ചെന്നാണ് വിജിലൻസ് കണ്ടെത്തൽ. ( joy p john about disaster management fund )

2017ൽ ഹൃദ്രോഗത്തിന് കോട്ടയം കളക്ടറേറ്റ് മുഖേന 5000 രൂപയും 2019-ൽ ഇടുക്കി കളക്ടറേറ്റ് മുഖേന 10,000 രൂപയും ജോയ് പി ജോണിന് ലഭിച്ചു. 2020-ൽ കാൻസറിന് കോട്ടയം കളക്ടറേറ്റ് മുഖേന 10,000 രൂപയും നൽകിയിട്ടുണ്ട്. ഇതാണ് സംശയത്തിന് വഴിവെച്ചത്. എന്നാൽ തനിക്ക് അപേക്ഷയിൽ പറഞ്ഞ രണ്ട് രോഗങ്ങളും ഉണ്ടെന്നാണ് ജോയ് പി ജോണിന്റെ വിശദീകരണം.

‘2011 ൽ എനിക്ക് ഹൃദ്രോഗത്തിന്റെ ചികിത്സ തുടങ്ങിയിട്ടുണ്ട്. മരണം വരെ ഈ മരുന്ന് നിർത്തരുതെന്ന് ഡോക്ടർ പറഞ്ഞു. അതിനിടെ മൂന്ന് വർഷമായി ക്യാൻസറും വന്നു. ഇങ്ങനെയാണ് രോഗവിവരം. വാർത്തയെല്ലാം ഞാൻ തട്ടിപ്പ് നടത്തിയെന്നാണ്’ ജോയ് പി ജോൺ പറഞ്ഞു.

എന്നാൽ വിജിലൻസ് പറയുന്നത് ഇങ്ങനെ. ഹൃദ്രോഗം ചൂണ്ടികാണിച്ച് രണ്ടുത്തവണ പണം കൈപറ്റിയത് ചട്ടലംഘനമാണ്. രണ്ട് വർഷത്തി
നിടയിൽ ഒരു രോഗത്തിന് ഒരു തവണ മാത്രമേ പണം അനുവദിക്കു.മൂന്ന് തവണയും മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് ഒരേ ഡോക്ടർ തന്നെ. പിഴവ് സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ 24 നോട് പറഞ്ഞു.

ജോയ് പി ജോണിന് തുക അനുവദിച്ചതിൽ.വില്ലേജ് ഓഫീസർ ഉൾപ്പടെയുള്ളവർക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ആറു കോടി രൂപയാണ് കഴിഞ്ഞ വർഷം കോട്ടയം ജില്ലയിൽ ഇങഉഞഎ ഫണ്ട് വഴി വിതരണം ചെയ്തത്.

Story Highlights: joy p john about disaster management fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top