കഴിഞ്ഞ വർഷം മണിക്കൂറിൽ സമ്പാദിച്ചത് 12 കോടി രൂപ

കഴിഞ്ഞ വർഷം മണിക്കൂറിൽ 12 കോടി വരുമാനം നേടി ബ്ലാക്ക്‌സ്റ്റോൺ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്റ്റീവ് ഷ്വാർസ്‌മാൻ. 1.27 ബില്യൺ യുഎസ് ഡോളറാണ് സ്റ്റീവ് ഷ്വാർസ്‌മാന്റെ 2022 ലെ വരുമാനം. ബ്ലാക്ക്സ്റ്റോൺ ഓഹരികളുടെ ഏകദേശം 20 ശതമാനം സിഇഒയുടെ സ്വന്തമാണ്. ലാഭവിഹിതമായി ഏകദേശം 1 ബില്യൺ യുഎസ് ഡോളറും ഷ്വാർസ്‌മാന് ലഭിച്ചു.
1.1 ബില്യൺ യു എസ് ഡോളറായിരുന്നു 2021-ൽ ഷ്വാർസ്മാന്റെ വാർഷിക വരുമാനം. വരുമാനത്തിൽ സംഭവിച്ച ഈ വർദ്ധനവ് അദ്ദേഹത്തെ വാൾസ്ട്രീറ്റിന്റെ ഏറ്റവും ഉയർന്ന വരുമാനക്കാരിൽ ഒരാളാക്കി മാറ്റി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ബ്ലാക്ക്‌സ്റ്റോൺ സിഇഒയുടെ ആസ്തി 30.6 ബില്യൺ യുഎസ് ഡോളറാണ്.
76 കാരനായ ഷ്വാർസ്മാൻ. പ്രസിഡന്റ് റിച്ചാർഡ് നിക്‌സണിന്റെ കീഴിൽ, ലെഹ്മാൻ ബ്രദേഴ്‌സിന്റെ മുൻ ചെയർമാനും യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്‌സ് സെക്രട്ടറിയുമായ പീറ്റർ ജി പീറ്റേഴ്‌സണുമായി ചേർന്നാണ് 1985-ൽ ബ്ലാക്ക്‌സ്റ്റോൺ ഗ്രൂപ്പ് എന്ന ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനം സ്ഥാപിച്ചത്. ബ്ലാക്ക്‌സ്റ്റോൺ പ്രസിഡന്റായ ജോൺ ഗ്രേ, 2022-ൽ 479.2 മില്യൺ ഡോളർ സമ്പാദിച്ചു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here