Advertisement

തൃശൂരിൽ കേബിളിൽ കുരുങ്ങിയ ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരുക്ക്

February 25, 2023
Google News 1 minute Read

തൃശൂർ തളിക്കുളത്ത് ദേശീയപാതയിൽ വിലങ്ങനെ കിടന്ന കേബിളിൽ കുരുങ്ങിയ ബൈക്ക് മറിഞ്ഞ് അമ്മക്കും മകനും പരുക്ക്. തളിക്കുളം ഹാഷ്മി നഗർ സ്വദേശി കൊടുവത്ത് പറമ്പിൽ ശോഭന,മകൻ ശരത് എന്നിവർക്കാണ് പരുക്കേറ്റത്. തൊട്ടുപിന്നാലെയെത്തിയ കണ്ടെയ്നർ ലോറി കേബിളിൽ കുരുങ്ങിയ ബൈക്ക് യാത്രികരെ വലിച്ചിഴച്ചു.

തളിക്കുളം ഗവൺമെന്റ് ഹൈസ്കൂളിന് മുന്നിലായിരുന്നു അപകടം നടന്നത്. കലുങ്കിനായി കുഴിയെടുത്തതിന് സമീപത്തെ ടെലഫോൺ പോസ്റ്റിലെ കേബിൾ ആണ് അപകട കാരണം. പരുക്കേറ്റവർ ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read Also: ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവം; ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ

Story Highlights: Mother and son injured bike Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here