Advertisement

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

February 25, 2023
Google News 2 minutes Read

സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നടി അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ‘നാന്‍സി റാണി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മനു ജെയിംസ്.(nancy rani movie director manu james passed away)

ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സംവിധായകന്റെ മരണമെന്ന് നാന്‍സി റാണിയുടെ നിര്‍മ്മാതാവ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 31കാരനായ മനു കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ്.മൃതദേഹം നാളെ കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്ഡീക്കന്‍ തീര്‍ഥാടന പളള്ളിയില്‍ സംസ്‌കരിക്കും.

Read Also: 157 നഴ്‌സിങ് കോളജുകള്‍; അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം; വിദ്യാഭ്യാസ മേഖലയിലെ ബജറ്റ്

നൈന മനു ജെയിംസ് ആണ് ഭാര്യ. രണ്ട് വര്‍ഷം മുമ്പാണ് മനു സംവിധായകനായ നാന്‍സി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്.അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമ ഘട്ടത്തില്‍ എത്തിയിരുന്നു.

2004ല്‍ ‘ഐ ആം ക്യുരിയസ്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ മനു ജെയിംസ് പിന്നീട് മലയാളം, കന്നട, ബോളിവുഡ്, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Story Highlights: nancy rani movie director manu james passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here