പുലിയെ പിടിക്കാൻ കൂട് ഒരുക്കി; വലയിൽ വീണത് കോഴിയെ പിടിക്കാനെത്തിയ ‘കള്ളന്’

ഉത്തർപ്രദേശിൽ പുലിയെ പിടികൂടാന്‍ ഒരുക്കിയ കൂട്ടില്‍ അകപ്പെട്ടത് കോഴിയെ പിടിക്കാനെത്തിയ ‘കള്ളന്’. പുലിയെ ആകര്‍ഷിക്കാന്‍ ഇരയായി പൂവന്‍കോഴിയെ കൂട്ടില്‍ ഇട്ടിരുന്നു. കോഴിയെ പിടികൂടാന്‍ ഇയാള്‍ കൂട്ടില്‍ കയറിയപ്പോള്‍ അകപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.(UP Man Stuck In Cage Meant For Leopard)
യുവാവ് കൂട്ടില്‍ നിന്ന് തന്നെ മോചിപ്പിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇയാളെ മോചിപ്പിച്ചു.
Read Also: 93 കോടിയുടെ പദ്ധതി, കോവളം വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ പ്രൗഢി ഉയർത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹർ ഗ്രാമത്തിലെ ജനവാസ മേഖലകളില്‍ പുലിയെ കണ്ടതിനെ തുടര്‍ന്നാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ കൂട് സ്ഥാപിച്ചത്. ഗ്രാമത്തില്‍ പുലി അലഞ്ഞുതിരിയുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് പുലിയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചതെന്ന് വനംവകുപ്പ് ഓഫീസര്‍ രാധേശ്യാം എഎന്‍ഐയോട് പറഞ്ഞു.
തുടക്കത്തില്‍ പുലിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Story Highlights: UP Man Stuck In Cage Meant For Leopard
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here