‘ജനാധിപത്യത്തിന്റെ കറുത്ത ദിനം’: മനീഷ് സിസോദിയയുടെ അറസ്റ്റിൽ എഎപി

ഡൽഹി മദ്യനയ കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി ആം ആദ്മി പാർട്ടി. അറസ്റ്റിനെ ജനാധിപത്യത്തിലെ കറുത്ത ദിനം എന്നാണ് എഎപി വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപിയുടെ സിബിഐ കള്ളക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വിമർശനം.
‘ബിജെപിയുടെ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നിൽ. സിസോദിയയുടെ അറസ്റ്റ് ഏകാധിപത്യത്തിന്റെ കൊടുമുടിയാണ്. മോദിജി, ഒരു നല്ല വ്യക്തിയെയും മികച്ച വിദ്യാഭ്യാസ മന്ത്രിയെയും അറസ്റ്റ് ചെയ്തതിലൂടെ നിങ്ങൾ വലിയ തെറ്റ് ചെയ്തു. ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ല. ഒരു ദിവസം നിങ്ങളുടെ സ്വേച്ഛാധിപത്യം തീർച്ചയായും അവസാനിക്കും’-എംപി സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു.
Read Also: മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയ അറസ്റ്റിൽ
लोकतंत्र के लिए काला दिन!
— Aam Aadmi Party Delhi (@AAPDelhi) February 26, 2023
BJP की CBI ने लाखों बच्चों का भविष्य संवारने वाले दुनिया के सर्वश्रेष्ठ शिक्षा मंत्री @msisodia को फ़र्ज़ी Case में Arrest किया।
BJP ने ये गिरफ़्तारी राजनीतिक द्वैष के चलते की है।
.@msisodia की गिरफ़्तारी तानाशाही की इंतेहा है।
— Sanjay Singh AAP (@SanjayAzadSln) February 26, 2023
आपने एक नेक इंसान और सर्वश्रेष्ठ शिक्षा मंत्री को गिरफ़्तार करके अच्छा नही किया मोदी जी, भगवान भी आपको माफ़ नही करेगा।
एक दिन आपकी तानाशाही का अंत ज़रूर होगा मोदी जी।
‘മനീഷ് സിസോദിയ അറസ്റ്റിലാകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കുമെന്നത് പ്രവചിക്കാൻ കഴിയും. അക്ഷരാർത്ഥത്തിൽ കേന്ദ്ര നിർദേശം പാലിക്കുകയാണ് സി.ബി.ഐ ചെയ്തത്’- എഎപി എംഎൽഎ സൗരഭ് ഭരദ്വാജ് സൈഡ് പ്രതികരിച്ചു. അതേസമയം സിബിഐയെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന എഎപിയുടെ അവകാശവാദം നിഷേധിച്ച് ബിജെപി രംഗത്തുവന്നിട്ടുണ്ട്.
Story Highlights: Black day for democracy: AAP on Manish Sisodia’s arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here