ഉപതെരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ പ്രത്യേക അനുമതി

തിരുവനന്തപുരം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ ഫെബ്രുവരി 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലയ്ക്കാമുക്ക് വാർഡിലെ (വാർഡ് 12) വോട്ടർമാരായ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിന് അനുമതി നൽകണമെന്ന് നിർദേശം.
ജീവനക്കാരൻ വാർഡിലെ വോട്ടർ ആണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ട് ചെയ്യുന്നതിന് ബന്ധപ്പെട്ട ഓഫീസ് മേധാവികൾ പ്രത്യേക അനുമതി നൽകണമെന്ന് ഇലക്ഷൻ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു. അതേസമയം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ച പ്രാദേശിക അവധി ഉത്തരവിൽ ഭേദഗതി വരുത്തി ജില്ലാ കളക്ടർ ജെറോമിക് ജോർജ്.
ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് ഫെബ്രുവരി 27, 28 മാർച്ച് ഒന്ന് തീയതികളിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 11,12 വാർഡുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് നേരത്തെ ഉത്തരവായിരുന്നു. എന്നാൽ അധ്യയന വർഷത്തിന്റെ അവസാനഘട്ടമായതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പൊതുപരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ പ്രാദേശിക അവധി മുൻനിശ്ചയപ്രകാരമുള്ള പരീക്ഷകൾക്ക് ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Story Highlights: By-elections in Kadaikkavur Gram Panchayat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here